വിവർത്തന കവിത
സുഡാക്കോ കുരിഹാര
(ജാപ്പനീസ് കവയത്രി- 1913-2005)
കൂരകൾക്കടിയിലെയിരുളറകളിലെ
രാത്രിയും തകർന്നടിഞ്ഞിരിക്കുന്നു,
മുറിയിൽ വിറങ്ങലിച്ചയിരകൾ.
ഒരു മെഴുകുതിരിവെട്ടംപോലുമില്ല.
ഇരുട്ട്…
രക്തത്തിന്റെ ഗന്ധം
മരണത്തിന്റെ ദുർഗന്ധം
വിയർത്തൊലിച്ചവരുടെ ഞരക്കങ്ങൾ…
അവിടെനിന്നുമൊരു ശബ്ദം;
‘കുട്ടി വരുന്നൂ…’
നരകമാ നിലവറയിലൊരുവൾ
പേറ്റുനോവനുഭവിക്കുന്നു.
കൂരിരുളിൽ
ഇനിയെന്തുചെയ്യും?
വേദനകൾ മറക്കുന്നു,
അവളെയോർത്ത് ചുറ്റുമുള്ളവർ.
എന്നിട്ട്,
‘ഞാനൊരു വയറ്റാട്ടിയാണ്,
പേറിന് സഹായിക്കും’
നിമിഷങ്ങൾക്കു മുമ്പ്
കൊടുംമുറിവേറ്റ സ്പീക്കർ
വിലപിച്ചിരിക്കുന്നു.
അങ്ങനെയാ
നരകക്കുഴിയുടെയിരുട്ടിലൊരു
പുതിയ ജീവിതം പിറക്കുന്നു.
രക്തത്തിൽ കുതിർന്ന്
വയറ്റാട്ടി പിടഞ്ഞുവീണിരിക്കുന്നു.
നമുക്കു വയറ്റാട്ടികളാവാം…
നമുക്കു വയറ്റാട്ടികളാവാം…
പുതിയ ജന്മത്തിനായ്
ജീവൻ ബലികൊടുത്താലും.
•
വിവർത്തനം:
മുർശിദ് ബത്തേരി
Comments are closed for this post.