2022 July 03 Sunday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

നബിദിനാഘോഷം: സമസ്ത മനാമ മദ്‌റസയില്‍ സ്വാഗത സംഘം രൂപീകരിച്ചു

മനാമയില്‍ പ്രതിദിന മൗലിദ് മജ്‌ലിസിനു തുടക്കമായി

മനാമ: നബിദിനാഘോഷത്തിന്റെ ഭാഗമായി മനാമയിലെ സമസ്ത മദ്‌റസകേന്ദ്രീകരിച്ചു നടക്കുന്ന നബിദിനാഘോഷ പരിപാടികളുടെ വിജയത്തിനായി സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ മുഖ്യ രക്ഷാധികാരിയും അഷ്‌റഫ് അന്‍വരി ചേലക്കര ചെയര്‍മാനും റിയാസ് പുതുപ്പണം കണ്‍വീനറുമായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു.

മറ്റു ഭാരവാഹികള്‍:
രക്ഷാധികാരികള്‍: വി.കെ കുഞ്ഞഹമ്മദ് ഹാജി, എസ്.എം അബ്ദുല്‍ വാഹിദ്, വൈ.ചെയര്‍മാന്‍ : അന്‍വര്‍ കണ്ണൂര്‍, മൊയ്തു നിവാദ,
ജോ. കണ്‍വീനര്‍മാര്‍: നാസര്‍ ഹാജി പുളിയാവ്, ശജീര്‍ പന്തക്കല്‍,
ട്രഷറര്‍: ഗഫൂര്‍ അല്‍വാലി, ഫിനാന്‍സ് കണ്‍വീനര്‍: ജാഫര്‍ കൊയ്യോട്, ശൈഖ് റസാഖ് തലശ്ശേരി, നസീര്‍ വാരം, ആവാസ് കണ്ണൂര്‍, നൗഷാദ് രീഗള്‍, ശംസുദ്ധീന്‍ പാനൂര്‍, താജുദ്ധീന്‍ കൊല്ലം, സുബൈര്‍ ഫ്രീഡം, ഉമൈര്‍ വടകര, അന്‍സാര്‍ പോപ്പ്‌കോര്‍ണര്‍, ഇബ്രാഹിം എം.എം.എസ്, പ്രോഗ്രാം കണ്‍വീനര്‍: റബീഅ് ഫൈസി അമ്പലക്കടവ്, ശഹീര്‍ കാട്ടാമ്പള്ളി, കളത്തില്‍ മുസ്തഫ

പബ്ലിസിറ്റി: മജീദ് ചോലക്കോട്, നവാസ് കുണ്ടറ, ശംസീര്‍ വെളിയങ്കോട്,
മീഡിയ: ഉബൈദുല്ല റഹ്മാനി, മുഹമ്മദ് ജസീര്‍ നസീര്‍ കണ്ണൂര്‍,
മൗലിദ് മജ് ലിസ് നേതൃത്വം: ഹാഫിസ് ശറഫുദ്ധീന്‍, ഹാഫിസ് ശുഐബ്

സ്റ്റേജ് ഡെക്കറേഷന്‍:അറഫാത്ത്, ഫായിസ്, സ്വാലിഹ് കുറ്റ്യാടി, റഊഫ് കണ്ണൂര്‍, സമദ് വയനാട്, നൗഫല്‍ വയനാട്, ജബ്ബാര്‍ മംഗലാപുരം
ഷാനവാസ് കായംകുളം. ഫുഡ്:സലീം മാര്‍ക്കറ്റ്, എ.പി.ഫൈസല്‍ , സലീം തളങ്കര, ഹമീദ് കാസര്‍ക്കോട്, ഇസ് മാഈല്‍ കാഞ്ഞങ്ങാട്, സിറാജ് തലശ്ശേരി, നാസര്‍ സാഹിബ്, ഹംസ ഹാജി മാര്‍ക്കറ്റ്, സിക്കന്തര്‍ കൊച്ചി.

‘മുഹമ്മദ് നബി(സ) അനുപമ വ്യക്തിത്വം’ എന്ന പ്രമേയത്തില്‍ സമസ്ത ബഹ് റൈന്‍ ആരംഭിച്ച ഒരു മാസത്തെ നബിദിന കാന്പയിന്റെ ഭാഗമായി മദ്‌റസ കേന്ദ്രീകരിച്ചു വൈവിധ്യമാര്‍ന്ന പരിപാടികളാണ് സമസ്ത ആസൂത്രണം ചെയ്തിരിക്കുന്നത്.

ദിവസവും രാത്രി 9.മണിക്ക് മനാമ ഗോള്‍ഡ്‌സിറ്റിയിലെ സമസ്ത മദ്‌റസയില്‍ മൗലിദ് മജ്‌ലിസ് നടക്കുന്നുണ്ട്. പ്രവാചക പ്രകീര്‍ത്തനത്തോടൊപ്പം നബിദിന സന്ദേശ പ്രഭാഷണം, സമൂഹ ദുആ, അന്നദാനം എന്നിവ ഇതിന്റെ ഭാഗമായി ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം നടന്ന പ്രതിദിന മൗലിദ് സദസ്സില്‍ സമസ്ത കേന്ദ്ര മുശാവറാംഗവും ദാറുല്‍ ഹുദാ യൂണിവേഴ്‌സിറ്റി വൈ.ചാണ്‍സിലറുമായ ഡോ.ബഹാഉദ്ധീന്‍ നദ്‌വി പങ്കെടുത്തു സന്ദേശം നല്‍കി.
സമസ്ത ബഹ്‌റൈന്‍ കേന്ദ്രഏരിയാ നേതാക്കള്‍ മൗലിദ് മജ് ലിസില്‍ സംബന്ധിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.