2021 December 07 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

നബിദിനാഘോഷം ; നിര്‍ദേശങ്ങള്‍ അനുസരിച്ചും കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചും നടത്തുക: സമസ്ത

 

കോഴിക്കോട്: നബിദിനാഘോഷം നിര്‍ദേശങ്ങള്‍ അനുസരിച്ചും കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചും നടത്തണമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ എന്നിവര്‍ അഭ്യര്‍ഥിച്ചു.
കൊവിഡ് പശ്ചാതലത്തില്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തിയാവണം പരിപാടികള്‍ സംഘടിപ്പിക്കേണ്ടത്. ഘോഷയാത്രകള്‍ ചെറിയ കുട്ടികളെ ഒഴിവാക്കിയും യാത്രയുടെ ദൈര്‍ഘ്യം കുറച്ചുമായിരിക്കണം നടത്തേണ്ടതെന്നും നേതാക്കള്‍ അഭ്യര്‍ഥിച്ചു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.