മനാമ: നബിദിനത്തോടനുബന്ധിച്ച് ബഹ്റൈന്‍ മന്ത്രിസഭ ഭരണാധികാരികള്‍ക്കും വിശ്വാസികള്‍ക്കും നബിദിനാശംസകള്‍ നേര്‍ന്നു.
ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ, പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ, കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ എന്നിവര്‍ക്കും ബഹ്റൈന്‍ ജനതക്കും അറബ്, ഇസ്ലാമിക സമൂഹത്തിനും നബിദിനാശംസകള്‍ നേരുന്നതായി മന്ത്രിസഭ അറിയിച്ചു.
പ്രവാചക മാതൃകയുള്‍ക്കൊണ്ട് നന്മയുടെയും സമാധാനത്തിെൻറയും വഴിയിലൂടെ മുന്നോട്ട് നീങ്ങാനും ഇസ്ലാം മുന്നോട്ടുവെക്കുന്ന സഹിഷ്ണുതയുടെ സന്ദേശം ഉള്‍ക്കൊള്ളാനും സാധിക്കട്ടെയെന്നും മന്ത്രി സഭാ ആശംസാ സന്ദേശത്തില്‍ അറിയിച്ചു.
മാനവ സമൂഹത്തിന് സ്നേഹവും കാരുണ്യവും പഠിപ്പിച്ച പ്രവാചക മാതൃക ജീവിതത്തില്‍ ഉള്‍ക്കൊള്ളണമെന്നും ആശംസാ സന്ദേശത്തില്‍ ആഹ്വാനം ചെയ്തു.
Comments are closed for this post.