
തിരുവനന്തപുരം: വിത്ത്, നടീല്‍ വസ്തുക്കളുടെ വില്‍പ്പനയ്ക്ക് കൃഷി വകുപ്പ് ലൈസന്‍സ് നിര്‍ബന്ധമാക്കുന്നു. ഗുണമേന്മയുളള നടീല്‍ വസ്തുക്കള്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണിത്.
കേന്ദ്ര സര്‍ക്കാരിന്റെ സീഡ് ആക്ട് 1966, സീഡ് റൂള്‍സ് 1968 പ്രകാരം വിത്ത്, നടീല്‍ വസ്തുക്കള്‍ എന്നിവ വില്പന നടത്താന്‍ അതത് ജില്ലകളിലെ പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍മാരുടെ അനുമതി നേടേണ്ടണ്ടതുണ്ടണ്ട്. അനുമതി ലഭിക്കാത്ത സ്ഥാപനങ്ങള്‍ ഇവ കര്‍ഷകര്‍ക്കു വിതരണം ചെയ്യുന്നതും വില്‍ക്കുന്നതും കുറ്റകരമാണ്. വിത്ത് നിയമങ്ങള്‍ പാലിക്കപ്പെടുന്നത് നിരീക്ഷിക്കുന്നതിനും അവ നടപ്പാക്കുന്നതിനുമായി ബ്ലോക്ക്തല കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍മാരെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ നേരത്തെ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി സ്ക്വാഡുകള്‍ രൂപീകരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടണ്ട്. സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്ന വിത്തു കമ്പനികളും ഡീലര്‍മാരും 2017 മാര്‍ച്ച് 31നു മുമ്പ് ലൈസന്‍സ് നേടിയിരിക്കണമെന്ന് കൃഷി ഡയറക്ടര്‍ അറിയിച്ചു. ഇപ്രകാരം ചെയ്യാത്ത സ്ഥാപനങ്ങള്‍ മറ്റൊരു നോട്ടിസ് ഇല്ലാതെ അടപ്പിക്കുന്നതും സാധനങ്ങള്‍ സീഡ് ആക്ട് 1966 അനുസരിച്ച് കണ്ടണ്ടുകെട്ടുന്നതുമായിരിക്കുമെന്നും കൃഷി വകുപ്പ് വ്യക്തമാക്കി.