2020 September 28 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

നടിയെ ആക്രമിച്ച കേസ്: കോടതി കുറ്റപത്രം സ്വീകരിച്ചു

അങ്കമാലി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണസംഘം സമര്‍പ്പിച്ച കുറ്റപത്രം അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ഫയലില്‍ സ്വീകരിച്ചു. കഴിഞ്ഞ 22നാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 1,452 പേജുവരുന്ന കുറ്റപത്രം സൂക്ഷ്മ പരിശോധനക്കുശേഷം സാങ്കേതിക പിഴവുകള്‍ പരിഹരിച്ചാണ് സ്വീകരിച്ചത്.
ഈ കേസില്‍ നടന്‍ ദിലീപ് എട്ടാം പ്രതിയും പള്‍സര്‍ സുനി ഒന്നാം പ്രതിയുമാണ്. നടി മഞ്ജു വാര്യര്‍ പ്രധാന സാക്ഷിയാണ്. തുടര്‍നടപടിയുടെ ഭാഗമായി ദിലീപുള്‍പ്പെടെ ജാമ്യം ലഭിച്ച പ്രതികള്‍ക്ക് സമന്‍സ് അയച്ച് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെടും. റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് പള്‍സര്‍ സുനിയെയും മറ്റ് പ്രതികളെയും ഇന്നലെ കോടതിയില്‍ ഹാജരാക്കി. ഇവരെ 19 വരെ റിമാന്‍ഡ് ചെയ്തു. പ്രതികളുടെ അഭിഭാഷകര്‍ ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കോടതി പരിഗണിച്ചില്ല.

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.