2021 December 04 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

നഗരസഭ അടച്ചുപൂട്ടിയ ബങ്ക് 15 ദിവസത്തിനകം തുറക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍

പാലക്കാട് : കാഴ്ചയില്ലാത്ത വ്യക്തി ഒറ്റപ്പാലം താലൂക്ക് ആശുപത്രിക്ക് മുന്നില്‍ നടത്തിയിരുന്ന ബങ്ക് 15 ദിവസത്തിനകം തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ ഒറ്റപ്പാലം നഗരസഭാ സെക്രട്ടറി അനുമതി നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍. കമ്മിഷന്‍ അംഗം കെ. മോഹന്‍കുമാറാണ് ഉത്തരവ് നല്‍കിയത്.
റവന്യൂ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് പരാതിക്കാരനായ പനമണ്ണസ്വദേശി വി.കെ. രാംകുമാര്‍ ബങ്ക് നടത്തിയിരുന്നത്. നഗരസഭയാണ് ബങ്ക് ലൈസന്‍സ് നല്‍കിയത്. എന്നാല്‍ പെര്‍മിറ്റിന് വിരുദ്ധമായി ആഹാരസാധനങ്ങള്‍ കച്ചവടം നടത്തിയതിന്റെ പേരില്‍ നഗരസഭ അടച്ചുപൂട്ടി.
ഇതിനെതിരെ പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി ഒരു വര്‍ഷം കൂട്ടി പാട്ടം പുതുക്കി നല്‍കാന്‍ നിര്‍ദ്ദേശിച്ചു. പാട്ടസംഖ്യയായ 51,000 രൂപ അഞ്ച് തവണകളായി താലൂക്ക് ഓഫിസില്‍ അടയ്ക്കാന്‍ കലക്ടര്‍ ഉത്തരവായി. ഇതിന്റ അടിസ്ഥാനത്തില്‍ 10,251 രൂപ അടച്ചതിന്റെ രസീത് നഗരസഭയില്‍ ഹാജരാക്കി. എന്നിട്ടും ബങ്ക് തുറക്കാന്‍ അനുമതി നല്‍കിയില്ല.
കാഴ്ചയില്ലാത്ത പരാതിക്കാരന് ജീവനോപാധി എന്ന നിലയില്‍ കോടതിയും സര്‍ക്കാരും അനുവദിച്ച വ്യക്തമായ അനുമതിയും ആനുകൂല്യവും വൈകിക്കുന്നത് നീതിനിഷേധവും മനുഷ്യാവകാശ ലംഘനുമാണെന്ന് കമ്മിഷന്‍ ഉത്തരവില്‍ പറഞ്ഞു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News