2023 January 27 Friday
ശരീരത്തിനു വ്യായാമം പോലെതന്നെയാകുന്നു മനസ്സിന് വായന. -റിച്ചാർഡ് സ്റ്റീൽ

ദ്രോണാചാര്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; പട്ടികയില്‍ മലയാളി പരിശീലകനും

ന്യൂഡല്‍ഹി: മികച്ച പരിശീലകര്‍ക്ക് നല്‍കുന്ന ഈ വര്‍ഷത്തെ ദ്രോണാചാര്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അഞ്ച് പേരാണ് ഇത്തവണ പുരസ്‌കാരത്തിന് അര്‍ഹരായത്.

നീന്തല്‍ താരം സജന്‍ പ്രകാശിന്റെ പരിശീലകനും മലയാളിയുമായ എസ്. പ്രദീപ് കുമാറാണ് ദ്രോണാചാര്യ പുരസ്‌കാരത്തിന് അര്‍ഹനായ മലയാളി.
ഇദ്ദേഹത്തെ കൂടാതെ ജിംനാസ്റ്റിക്‌സ് താരം ദീപാകര്‍മാക്കറിന്റെ പരിശീലകന്‍ ബിശേഷ്വര്‍ നന്ദി, വിരാട് കോഹ്‌ലിയുടെ പരിശീലകനായിരുന്ന രാജ്കുമാര്‍ സിങ്, ദ്യുതി ചന്ദിന്റെ പരിശീലകന്‍ എന്‍ രമേശ്‌, വനിതാ ഗുസ്തി ടീം പരിശീലകന്‍ മഹാവീര്‍ സിങ് എന്നിവര്‍ക്കാണ് ദ്യോണാചാര്യ അവാര്‍ഡ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.