2022 September 30 Friday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

ദേശീയ വനിത നീന്തല്‍ താരം ആത്മഹത്യ ചെയ്ത നിലയില്‍

മുംബൈ: ദേശീയ നീന്തല്‍ താരത്തെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ദേശീയ അക്വാറ്റിക്‌സ് ചാംപ്യന്‍ഷിപ്പിലെ വെള്ളിമെഡല്‍ ജേതാവ് തനിക ദരയെയാണ് (23) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.തനിക വെസ്റ്റേണ്‍ റെയില്‍വെയില്‍ ജൂനിയര്‍ ക്ലര്‍ക്കായി ജോലി ചെയ്തുവരികയായിരുന്നു. മധ്യമുംബൈയിലെ ലോവര്‍ പരേലിയിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.

സെപ്തംബറില്‍ നടന്ന 70ാമത് ദേശീയ അക്വാട്ടിസ് ചാംമ്പ്യന്‍ഷിപ്പില്‍ താനിക വെള്ളി കരസ്ഥമാക്കിയിരുന്നു. കൂടാതെ തിരുവനന്തപുരത്ത് വച്ച് 2015ല്‍ നടന്ന 35ാമത് ദേശീയ ഗെയിംസില്‍ വെങ്കലവും കരസ്ഥമാക്കിയിരുന്നു.

കഴിഞ്ഞ ദിവസം സുഹൃത്ത് വീട്ടിലെത്തിയപ്പോഴാണ് മരണ വിവരം അറിയുന്നത്. വീട് അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. സുഹൃത്തും അയല്‍ക്കാരും വാതില്‍ പൊളിച്ച് അകത്തുകടന്നപ്പോള്‍ ജനാലയില്‍ തൂങ്ങിമരിച്ച നിലയില്‍ തനികയെ കണ്ടെത്തി. തനികയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചിരിക്കുകയാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.