2021 May 09 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ദേശീയ പാതയിലെ ചക്ക വില്‍പ്പന നിരോധിച്ചു

ഗൂഡല്ലൂര്‍: ഊട്ടി-മേട്ടുപാളയം ദേശീയ പാതയില്‍ ചക്ക, മാങ്ങ ഉള്‍പ്പെടെയുള്ള പഴങ്ങളുടെ വില്‍പന വനം വകുപ്പ് നിരോധിച്ചു. 

ബര്‍ളിയാര്‍, മരപ്പാലം, കല്ലാര്‍, കെ.എന്‍.ആര്‍ നഗര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് പഴങ്ങളുടെ വില്‍പന നിരോധിച്ചിരിക്കുന്നത്. ചക്കയുടെ ഗന്ധം കാട്ടാനകളെ ആകര്‍ഷിക്കുന്നതാണ്.
ദേശീയപാതയില്‍ ഇവയുടെ വില്‍പന നടക്കുന്നത് കാരണം കാട്ടാനകള്‍ കൂട്ടമായി ഇവിടേക്കെത്തുകയാണ്. ഇതു ജനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും അപകട ഭീഷണിയാകുന്നുണ്ട്. തുടര്‍ന്നാണ് പഴങ്ങളുടെ വില്‍പന നിരോധിച്ചത്.
ജനവാസ കേന്ദ്രങ്ങളിലെ കാട്ടാന ശല്യത്തിന് പരിഹാരമെന്നോണം ചക്കകള്‍ മുഴുവന്‍ നശിപ്പിക്കണമെന്ന് നേരത്തെ വനം വകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു.
വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ടാണ് പ്രദേശത്തുള്ളവര്‍ ദേശീയ പാതക്കരികില്‍ ചക്ക ഉള്‍പെടെയുള്ള പഴങ്ങള്‍ വില്‍പന നടത്തുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.