2022 January 29 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ദേശീയ ക്രിക്കറ്റ് അക്കാദമി ബംഗളൂരുവില്‍ നിന്ന് മാറ്റും

ന്യൂഡല്‍ഹി: ദേശീയ ക്രിക്കറ്റ് അക്കാദമി ബംഗളൂരുവില്‍ നിന്നു മാറ്റുമെന്ന് ബി.സി.സി.ഐ. ഇതിനായി ഓരോ സംസ്ഥാനത്തുമുള്ള ക്രിക്കറ്റ് ബോര്‍ഡുകളോട് അക്കാദമി സ്ഥാപിക്കാന്‍ അനുയോജ്യമായ സ്ഥലം നിര്‍ദേശിക്കാന്‍ ബി.സി.സി.ഐ ആവശ്യപ്പെട്ടിട്ടുണ്ട്.

ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിലവിലുള്ള അക്കാദമിക്ക് സൗകര്യം കുറവാണെന്ന് ബി.സി.സി.ഐ വ്യക്തമാക്കി. 30-40 ഏക്കറോളം ഭൂമി അക്കാദമിക്ക് ആവശ്യമാണ്. ഈ ഭൂമി നല്‍കാന്‍ ഏതെങ്കിലും സര്‍ക്കാര്‍ മുന്നോട്ടു വന്നാല്‍ ഏത്രയും പെട്ടെന്ന് അക്കാദമി മാറ്റി സ്ഥാപിക്കുമെന്ന് ചെയര്‍മാന്‍ നിരഞ്ജന്‍ ഷാ പറഞ്ഞു. നേരത്തെ ബംഗളൂരുവില്‍ അക്കാദമി സ്ഥാപിക്കാന്‍ അനുയോജ്യമായ സ്ഥലം ബി.സി.സി.ഐ അന്വേഷിച്ചിരുന്നെങ്കിലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. 2010ല്‍ 50 കോടി രൂപയ്ക്ക് 49 ഏക്കര്‍ ഭൂമി ബി.സി.സി.ഐ കര്‍ണാടക സര്‍ക്കാരില്‍ നിന്നു വാങ്ങിയിരുന്നു. എന്നാല്‍ ഈ ഭൂമി കച്ചവടത്തിനെതിരേ വന്ന പൊതുതാത്പര്യ ഹരജി പരിഗണിച്ച് കൈമാറ്റം നിയമവിരുദ്ധമാണെന്നു കര്‍ണാടക ഹൈക്കോടതി വിധിച്ചിരുന്നു. നിരവധി തവണ ഈ ഭൂമിക്കായി ബി.സി.സി.ഐ കര്‍ണാടക സര്‍ക്കാരിനെ സമീപിച്ചെങ്കിലും ഫലമില്ലാതെ പോയി. തുടര്‍ന്ന് ജൂണ്‍ 30നകം ഭൂമി വിട്ടുനല്‍കിയിട്ടില്ലെങ്കില്‍ ദേശീയ ക്രിക്കറ്റ് അക്കാദമി ബംഗളൂരുവില്‍ നിന്നു മാറ്റുമെന്ന് ബി.സി.സി.ഐ നിലപാടെടുത്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.