2022 May 25 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ദേശീയതലത്തിലുള്ള സുരക്ഷിതത്വ ഭരണത്തിന് കോണ്‍ഗ്രസിനേ കഴിയൂ: വി. ദിനകരന്‍

തുറവൂര്‍: ഇന്ത്യയില്‍ മതേതരത്വ സര്‍ക്കാര്‍ ഭരണത്തിന് കോണ്‍ഗ്രസിന് മാത്രമേ കഴിയുകയുള്ളുവെന്ന് വി.ദിനകരന്‍ പറഞ്ഞു. ലോക്‌സഭാ യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന്റെ തുറവൂര്‍ വളമംഗലം തേവലപ്പൊഴി (കോങ്കേരില്‍) ഫെറിയില്‍ നിന്നും ആരംഭിച്ച സ്വീകരണ പര്യടനത്തിന്റെ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ധീവരസഭയുടെ സംസ്ഥാന സമ്മേളനത്തില്‍ ക്ഷണിതാവായി പങ്കെടുത്ത് കൊണ്ട് എ.എം.ആരീഫ് എം.എല്‍.എ. ധീവര സമുദായത്തെ ആക്ഷേപിച്ചതായി അദ്ദേഹം ആരോപിച്ചു. ധീവര സമുദായത്തെ അവഹേളിച്ച ആരീഫിന് വോട്ട് ചെയ്യുന്നത് ഉചിതമല്ലെന്നും വ്യക്തമാക്കി. യു.ഡി.എഫ്. അരൂര്‍ നിയോജകമണ്ഡലം ചെയര്‍മാന്‍ പി.കെ. ഫസലുദ്ദിന്‍ അധ്യക്ഷനായി. സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന്‍, കേരളാ കോണ്‍ഗ്രസ് (ജേക്കബ്) സംസ്ഥാന ചെയര്‍മാന്‍ ജോണി നെല്ലൂര്‍, ഫോര്‍വേഡ് ബ്ലോക്ക് ജില്ലാ സെക്രട്ടറി കളത്തില്‍ വിജയന്‍, ജോര്‍ജ് ജോസഫ്, റ്റി.ജി.പത്മനാഭന്‍ നായര്‍, കെ.ഉമേശന്‍, ദിലീപ് കണ്ണാടന്‍, കെ.രാജീവന്‍, അസീസ് പായിക്കാട്, തിരുമലവാസുദേവന്‍, എം.കമാല്‍, കെ.ധനേഷ് കുമാര്‍, കെ.പി.വിജയകുമാര്‍, സി.ഒ.ജോര്‍ജ് ,എബ്രഹാം കുഞ്ഞാപ്പച്ചന്‍ ,കെ.കെ.പുരുഷോത്തമന്‍ ,തോമസ് വേലിക്കകം, രാജു സ്വാമി എന്നിവര്‍ പ്രസംഗിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News