
New Delhi: Hundreds of people including ex-servicemen participate in a march from Rajghat to Jantar Mantar in Delhi on Sunday against alleged anti-national activities at Delhi's JNU under the banner 'March for Unity to save the Country. PTI Photo by Shahbaz Khan(PTI2_21_2016_000085A)
ന്യൂഡല്‍ഹി: ജെ.എന്‍.യുവില്‍ വിദ്യാര്‍ഥി സമരത്തിനിടെ ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നതില്‍ പ്രതിഷേധിച്ച് വിമുക്തഭടന്മാരും സാമൂഹ്യപ്രവര്‍ത്തകരും ഡല്‍ഹിയില്‍ ഐക്യ സന്ദേശ യാത്ര നടത്തി. ഐക്യത്തിനും രാജ്യരക്ഷയ്ക്കും വേണ്ടിയുള്ള മാര്‍ച്ചെന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്.
രാജ്യത്തിനെതിരേയുള്ള മുദ്രാവാക്യങ്ങള്‍ എതിര്‍ക്കപ്പടേണ്ടതാണെന്നും അതേസമയം നിരപരാധികളായ വിദ്യാര്‍ഥികള്‍ക്ക് നീതി നിഷേധിക്കരുതെന്നും അക്രമികളായ ഫാസിസ്റ്റുകാര്ക്കെതിരേ നടപടി സ്വീകരിക്കണമെന്നും മാര്‍ച്ചില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു.
രാജ്ഘട്ടില്‍ രാവിലെ പത്തരയോടെ ആരംഭിച്ച മാര്‍ച്ച് പാര്‍ലമെന്റ് റോഡില്‍ പൊതുസമ്മേളനത്തോടെയാണ് സമാപിച്ചത്.
ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.