2022 July 03 Sunday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

ദുബായ് പോളിമേഴ്‌സ് എല്‍.എല്‍.സിയുടെ ഫാക്ടറി തിരുവല്ലയില്‍: ഉദ്ഘാടനം ഇന്ന്

കോട്ടയം: ദുബായ് പോളിമേഴ്‌സ് എല്‍.എല്‍.സിയുടെ പുതിയ ഫാക്ടറി തിരുവല്ലയ്ക്കടുത്ത് കുന്നന്താനം കിന്‍ഫ്രാ പാര്‍ക്കില്‍ ഇന്ന് ആരംഭിക്കും. രാവിലെ ഒന്‍പതു മണിക്ക് മന്ത്രി മാത്യു ടി. തോമസ് ഉദ്ഘാടനം ചെയ്യും.    

പോളിമര്‍ വെള്ളസംഭരണി, സെപ്ടിക് ടാങ്ക് എന്നിവയാണ് ആദ്യഘട്ടത്തില്‍ നിര്‍മിക്കുന്നത്. 250 മുതല്‍ 10000 ലിറ്റര്‍ വരെയുളള വെള്ളസംഭരണികളാണ് ദുബായ് പോളിമേഴ്‌സ് നിര്‍മിക്കുന്നത്.

 നാലുപാളികള്‍ വരെയുണ്ടാകും. കാലാവസ്ഥയ്ക്കും ഭൂപ്രകൃതിക്കും അനുസൃതമായ സെപ്ടിക് ടാങ്കുകള്‍ ഉണ്ടാക്കുന്നത്.     എല്‍.ഡി (ലോ ഡെന്‍സിറ്റി)പൈപ്പുകള്‍ കൂടി വിപണിയിലെത്തിക്കുമെന്ന് കമ്പനി ഉടമകള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കൂടുതല്‍ കാലം നിലനില്‍ക്കുന്നമെന്നതാണ് പോളിമര്‍ ടാങ്കുകളുടെ പ്രത്യേകതയായി ചൂണ്ടിക്കാട്ടുന്നു.
ദുബായ് പോളിമേഴ്‌സ് ഇന്‍ഡസ്ട്രീസ് എല്‍.എല്‍.സി മാനേജിങ് ഡയരക്ടര്‍ സണ്ണി ജോസഫ്, ഡയരക്ടര്‍ സിറില്‍ ജോസഫ്, മാത്യു ജോസഫ്, എം.എസ്.സി ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് സി.ഇ.ഒ വി. പ്രവീണ്‍ എ്ന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.