
മുംബൈ: ബോളിവുഡ് നടന് സുശാന്ത് സിങ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ പ്രമുഖ നടി ദീപികാ പദുക്കോണിന്റെ മുന്‍ മാനേജര്‍ കരിഷ്മ പ്രകാശിനെ നാര്‍കോട്ടിക് കണ്ട്രോള് ബ്യൂറോ ചോദ്യം ചെയ്തു. ഇവരുടെ വീടുകളിലും സ്ഥാപനങ്ങളിലും നേരത്തെ അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു.
കരിഷ്മ പ്രകാശ് നല്കിയ ഹരജിയില്‍, ഇവരെ ഈ മാസം ഏഴുവരെ അറസ്റ്റ് ചെയ്യരുതെന്ന് മുംബൈയിലെ കോടതി ഉത്തരവിട്ടിരുന്നു. സമാന കേസില്‍ നേരത്തെ ദീപികാ പാദുക്കോണ്‍, സാറാ അലി ഖാന്, രകുല്‍പ്രീത് സിങ്, ശ്രദ്ധ കപൂര്‍ തുടങ്ങിയ പ്രമുഖരെ നാര്‍കോട്ടിക് കണ്ട്രോള് ബ്യൂറോ ചോദ്യം ചെയ്തിരുന്നു.