2020 September 20 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

‘ദിശാബോധമില്ലാത്ത നയപ്രഖ്യാപനം’

വി.എം സുധീരന്‍

 

ഗവര്‍ണ്ണറുടെ നയപ്രഖ്യാപനം ദിശാബോധമില്ലാത്തതാണ്. വിലക്കയറ്റം കൊണ്ട് ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്ക് ആശ്വാസം പകരുന്ന ഒന്നും നയപ്രഖ്യാപനത്തിലില്ല.
സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുന്നതിന് ആവശ്യമായ കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങളോ നടപടികളോ ഇല്ലാത്ത നയപ്രഖ്യപനമാണിത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ ലൈംഗിക അതിക്രമം ഉള്‍പ്പടെയുള്ള അക്രമങ്ങള്‍ പെരുകിവരുമ്പോഴാണ് സ്ത്രീകള്‍ക്ക് അങ്ങേയറ്റം സുരക്ഷ നല്‍കുന്ന സര്‍ക്കാരാണ് കേരളത്തിലേതെന്ന അവകാശവാദം നയപ്രഖ്യാപനത്തില്‍ നടത്തിയിരിക്കുന്നത്.

വിലക്കയറ്റം നിയന്ത്രിക്കുന്നതിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ ഒന്നും തന്നെ നയപ്രഖ്യാപനത്തിലില്ല. കാര്‍ഷിക മേഖലയെ പാടെ അവഗണിച്ചു കൊണ്ടുള്ള നയപ്രഖ്യാപനമാണ് ഗവര്‍ണ്ണര്‍ നടത്തിയത്. കൊടിയ വരള്‍ച്ചയെ തുടര്‍ന്ന് ദുരിതം അനുഭവിക്കുന്ന കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്ന ഒരു പ്രഖ്യാപനവുമില്ല. കുടിവെള്ളപ്രശ്‌നം നേരിടുന്നതിന് ആവശ്യമായ ഫണ്ട് വിനയോഗത്തെ പറ്റി യാതൊന്നും പറയുന്നില്ല.

തൊഴിലില്ലായ്മ പെരുകിവരുന്നത് കണ്ടില്ലെന്ന് നടിക്കുന്നു. പുതിയ തൊഴില്‍ സംരംഭങ്ങള്‍ സ്യഷ്ടിക്കുന്നതിനെ കുറിച്ചും നിലവിലെ പരമ്പരാഗത വ്യവസായങ്ങളെ തകര്‍ച്ചയില്‍ നിന്നും കരകയറ്റുന്നതിനെ കുറിച്ചും ക്രിയാത്മകമായ ഒരു നടപടിയും നയപ്രഖ്യാപനത്തില്‍ കണ്ടില്ല. ആരോഗ്യ മേഖലയെ പൂര്‍ണ്ണമായും അവഗണിച്ചു കൊണ്ടാണ് ഗവര്‍ണ്ണര്‍ സര്‍ക്കാരിന്റെ നയം പ്രഖ്യാപിച്ചത്. സൗജന്യ ചികിത്സാപദ്ധതികള്‍ നിലനിര്‍ത്തുന്നതിന് ഉറപ്പുവരുത്തുന്ന ഒന്നുംതന്നെ മുന്നോട്ട് വയ്ക്കാന്‍ കഴിഞ്ഞില്ല. ഗള്‍ഫ് നാടുകളില്‍ നിന്നും മടങ്ങിവരുന്നവരുടെ പുനരധിവാസത്തിന് യാതൊരു നിര്‍ദ്ദേശവും നയപ്രഖ്യാപനത്തിനില്ല.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News