2021 April 18 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ദിവാകരന്റെ കൈവശം 5000 രൂപ; സമ്പത്തിന് 40,000 രൂപയും

തിരുവനന്തപുരം: എല്‍.ഡി.എഫ് തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥി സി. ദിവാകരന്റെ കൈവശം 5000 രൂപ. എട്ടു ഗ്രാമിന്റെ ഒരു മോതിരവും പക്കലുണ്ട്. മുട്ടത്തറ വില്ലേജില്‍ രണ്ടിടങ്ങളിലായി 4.766 സെന്റും 5.50 സെന്റും ഭൂമിയുമുണ്ടെന്ന് നാമനിര്‍ദേശ പത്രികയില്‍ പറയുന്നു. 14 ലക്ഷം രൂപ വിലവരുന്ന ഇന്നോവയുമുണ്ട്. ഭാര്യയുടെ പേരില്‍ എട്ടു ലക്ഷം വിലമതിക്കുന്ന ഹോണ്ട സിറ്റി കാറും ഭാര്യയുടെ കൈവശം 25,000 രൂപയും ഏഴു ലക്ഷം വിലമതിക്കുന്ന 260 ഗ്രാം സ്വര്‍ണവുമുണ്ട്. ആകെ 20.47ലക്ഷം രൂപയുടെ സ്വത്താണുള്ളത്. പുറമെ സോളാര്‍ സമരവുമായി ബന്ധപ്പെട്ട് സി. ദിവാകരന്റെ പേരില്‍ ഒരു ക്രിമിനല്‍ കേസുമുണ്ട്.
എല്‍.ഡി.എഫ് ആറ്റിങ്ങല്‍ മണ്ഡലം സ്ഥാനാര്‍ഥി എ. സമ്പത്തിന്റെ കൈയില്‍ പണമായുള്ളത് 40,000 രൂപയാണ്. ഭാര്യയുടെ കൈവശമുള്ളത് 38,000 രൂപയും. വാഹനം ഇന്നോവ തന്നെ. ഭാര്യയുടെ പേരില്‍ ടാറ്റ ടിഗോര്‍ (ആറു ലക്ഷം വിലമതിക്കുന്നത്). സ്വര്‍ണമായിട്ട് എ. സമ്പത്തിന്റെ കൈയില്‍ എട്ടു ഗാമും ഭാര്യയുടെ കൈയില്‍ 200 ഗ്രാമുമാണുള്ളത്. ആകെ 27.39 ലക്ഷത്തിന്റെ ആസ്തിയും 22.48 ലക്ഷം രൂപയുടെ ബാധ്യതയുമുണ്ട്. എ. സമ്പത്തിന്റെ പേരില്‍ ക്രിമിനല്‍ കേസുകളൊന്നുമുല്ലെന്നും രേഖയില്‍ വ്യക്തമാക്കുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.