2022 November 28 Monday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

ദലിത് എഴുത്തുകാരന്‍ കൊല്ലപ്പെട്ട നിലയില്‍

മുംബൈ: ദലിത് എഴുത്തുകാരന്‍ കൃഷ്ണ കിര്‍വാലെ (72) കൊല്ലപ്പെട്ട നിലയില്‍. മഹാരാഷ്ട്രയിലെ കോലാപൂര്‍ ജില്ലയിലെ വീട്ടിലാണ് അദ്ദേഹത്തെ കുത്തിക്കൊന്ന നിലയില്‍ കണ്ടെത്തിയത്.
കോലാപൂരിലെ ശിവാജി സര്‍വകലാശാലയിലെ മറാത്തി വിഭാഗത്തിന്റെ മുന്‍ തലവനായിരുന്നു. ഡോ. ബാബാസാഹെബ് അംബേദ്കര്‍ റിസര്‍ച്ച് സെന്ററിന്റെ തലവനായും കിര്‍വാലെ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കൊലപാതകത്തിന്റെ കാരണത്തെക്കുറിച്ച് വ്യക്തമായ സൂചനകളൊന്നും ലഭിച്ചിട്ടില്ല. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് പൊലിസ് അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.

Latest News