
ആലപ്പുഴ: സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് അരകോടിയിലധികം രൂപ തട്ടിപ്പ് നടത്തിയ ദമ്പതികളായ ജീവനക്കാരില്‍ ഭാര്യ പൊലിസില്‍ കീഴടങ്ങി. ഭര്‍ത്താവ് വിദേശത്ത് ഒളിവില്‍ പോയി. ആലപ്പുഴ പൂന്തോപ്പ് വാര്‍ഡില്‍ പുതുംപള്ളി വീട്ടില്‍ നിമ്മി ആന്റണി (34) ആണ് ആലപ്പുഴ നോര്‍ത്ത് പോലീസില്‍ കീഴടങ്ങിയത്. ഇവരുടെ ഭര്‍ത്താവ് ആന്റണി റൈനോള്‍ഡ്(43) ആണ് ഒളിവില്‍ കഴിയുന്നത്.
ആലപ്പുഴ കവിതാ ഐ.ടി.സി ഉടമ സംഗീത് ചക്രപാണിയുടെ ഭാര്യ പ്രീതാ സംഗീത് നല്കിയ പരാതിയെ തുടര്‍ന്നാണ് ആലപ്പുഴ നോര്‍ത്ത് പൊലിസ് കേസ് എടുത്തത്. കവിതാ ഐ.ടി.സിലെ കാഷ്യര്‍ ആയിരുന്നു നിമ്മി. അഡ്മിനിസ്ട്രേഷന് വിഭാഗത്തിലെ ജീവനക്കാരനായിരുന്നു ആന്റണി റൈനോള്‍ഡ്.
2014 ഏപ്രില്‍ 21 മുതല്‍ 2016 ജൂണ്‍ 3 വരെയുള്ള കാലയളവില്‍ ഇരുവരും ചേര്‍ന്ന് 52 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയത്. കാലയളവില്‍ ക്യാഷ് ബുക്ക്,രജിസ്റ്റര്‍,ഫീസ് ബുക്ക്,രസീത് ബുക്ക് എന്നിവയിലാണ് കൃതൃമം കാണിച്ച് വിശ്വാസവഞ്ചന നടത്തിയതായി അന്വേഷണ റിപ്പോര്‍ട്ട്. ക്രൈംബ്രാഞ്ചിന് നല്കിയ പരാതി നോര്‍ത്ത് പൊലിസിന് കൈമാറിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് നടത്തിയത് കണ്ടെത്തിയത്. പ്രതികള്‍ ആദ്യം ആലപ്പുഴ സെക്ഷന്‍സ്,ജില്ലാ കോടതികളില്‍ മുന്‍കൂര്‍ ജാമ്യാ അപേക്ഷ തള്ളി. പിന്നീട് ഹൈക്കോടതിയെ സമീപിച്ച പ്രതികളുടെ ജാമ്യാ അപേക്ഷ നിരസിച്ച കോടതി അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ 10 ദിവസത്തിനുള്ളില്‍ ഹാജരാകന്‍ ഏപ്രില്‍ അഞ്ചിന് ഉത്തരവിട്ടു.
ഇന്നലെ നിമ്മി ആന്റണി നോര്‍ത്ത് പൊലീസില്‍ കീഴടങ്ങുകയായിരുന്നു. രണ്ടാം പ്രതി ആന്റണി റൈനോള്‍ഡ് വിദേശത്താണെന്ന് നോര്‍ത്ത് സി.ഐ പറഞ്ഞു. പിന്നീട് പ്രതിയെ കോടതിയില്‍ ഹാജരാക്കി.