
പോങ്ങ്യാങ്: സമുദ്രാതിര്‍ത്തി കടന്നതിന്റെ പേരില്‍ ദക്ഷിണ കൊറിയന്‍ ഉദ്യോഗസ്ഥനെ ഉത്തര കൊറിയന്‍ സൈനികര്‍ വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ മാപ്പു പറഞ്ഞ് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍.
പടിഞ്ഞാറന്‍ അതിര്‍ത്തി ദ്വീപായ യെന്പിയോങ്ങിനു സമീപം ബോട്ടില്‍ പട്രോളിങ് നടത്തുന്നതിനിടെ കാണാതായ ദക്ഷിണ കൊറിയയുടെ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥനെയാണ് ചോദ്യംചെയ്യലിനു ശേഷം വെടിവച്ചു കൊന്നത്.
ശേഷം കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മൃതദേഹം എണ്ണയൊഴിച്ച് കത്തിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നിന് അയച്ച കത്തില്‍ സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു അതെന്നും ഖേദിക്കുന്നതായും കിം പറഞ്ഞു.