2022 August 16 Tuesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

ത്രിതല പഞ്ചായത്ത് അധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന്

 

തിരുവനന്തപുരം: സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകളിലേക്കുള്ള അധ്യക്ഷ, ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലെ അധ്യക്ഷ സ്ഥാനത്തേക്ക് ഇന്ന് രാവിലെ 11നും ഉപാധ്യക്ഷ സ്ഥാനത്തേക്ക് ഉച്ചയ്ക്കു ശേഷം രണ്ടിനുമാണ് തെരഞ്ഞെടുപ്പ്. 941 ഗ്രാമപഞ്ചായത്തുകളിലെയും 152 ബ്ലോക്ക് പഞ്ചായത്തുകളിലെയും 14 ജില്ലാ പഞ്ചായത്തുകളിലെയും അധ്യക്ഷ, ഉപാധ്യക്ഷ സ്ഥാനത്തേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 11 ജില്ലാ പഞ്ചായത്തുകളില്‍ എല്‍.ഡി.എഫിനും രണ്ടിടത്ത് യു.ഡി.എഫിനും ഭൂരിപക്ഷമുള്ളപ്പോള്‍ വയനാട്ടില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല. ഇവിടെ നറുക്കെടുപ്പിലൂടെയായിരിക്കും ഭരണം ആര്‍ക്കെന്നു തീരുമാനിക്കുക.
ജില്ലാ പഞ്ചായത്തിലേക്ക് ജില്ലാ കലക്ടറും ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിലേക്ക് അതതു വരണാധികാരികളുമാണു തെരഞ്ഞെടുപ്പ് നടപടികള്‍ക്കു നേതൃത്വം നല്‍കുന്നത്. തുടര്‍ന്ന് തെരഞ്ഞെടുക്കപ്പെടുന്നവരുടെ സത്യപ്രതിജ്ഞയും നടക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.