
സുല്‍ത്താന്‍ ബത്തേരി: തൊഴിലുറപ്പ് ജോലിക്ക് പോയി തിരിച്ചു വന്ന ആദിവാസി യുവതി വീട്ടില്‍ പ്രസവിച്ചു.
തോട്ടാമൂല നായ്ക്ക കോളനിയിലെ രാജുവിന്റെ ഭാര്യ രുഗ്മിണി(32)യാണ് പ്രസവിച്ചത്. ചൊവ്വാഴ്ച തൊഴിലുറപ്പ് സ്ഥലത്തുനിന്നും അസ്വസ്ഥത തോന്നിയതിനെത്തുടര്‍ന്ന് വീട്ടിലേക്ക് തിരിച്ചു പോരുകയായിരുന്നു. പ്രസവത്തെത്തുടര്‍ന്ന് ഇവരെ ജീപ്പില്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.
പ്രസവത്തിന് തിയതി ആയില്ലെന്നും എട്ടുമാസമെ ആയുള്ളുവെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.