2021 April 18 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

തൊഴിയൂര്‍ ഉസ്താദ് ആണ്ട്: എസ്.കെ.എസ്.എസ്.എഫ് സമര്‍പണദിനമായി ആചരിക്കുന്നു

 

തൃശൂര്‍: സമസ്തകേരള ജംഈയ്യത്തുല്‍ ഉലമ കേന്ദ്രമുശാവറ അംഗവും ജംഇയ്യത്തുല്‍ മുഅല്ലിമ്മീന്‍ മുന്‍ സംസ്ഥാന പ്രസിഡന്റും ജില്ലയില്‍ സമസ്തയെ കെട്ടിപ്പടുക്കുന്നതില്‍ നേതൃത്വം നല്‍കുകയും ചെയ്ത തൊഴിയൂര്‍ എം.കെ.എം കുഞ്ഞുമുഹമ്മദ് മുസ്്‌ലിയാരുടെ വഫാത്ത് ദിനമായ ദുല്‍ഖഃഅദ് രണ്ട് സമര്‍പ്പണദിനമായ ആചരിക്കാന്‍ എസ്.കെ.എസ്.എസ്.എഫ് ജില്ലാകമ്മിറ്റി തിരുമാനിച്ചു.
ആനാഥ അഗതികളായ കുട്ടികളെ സംരക്ഷിക്കുന്നതിന് വേണ്ടി ജീവിതം സമര്‍പിച്ചതിന്റെയും സമസ്തകേരള ജംഇയ്യത്തുല്‍ ഉലമയും പോഷകഘടകങ്ങളും ജില്ലയില്‍ രൂപീകരിക്കുന്നതിലും കാര്യക്ഷമമായ പ്രവര്‍ത്തനം നടപ്പിലാക്കുന്നതിനും ജീവിത്തിന്റെ സര്‍വസമയവും മാറ്റിവെച്ച തൊഴിയൂര്‍ ഉസ്താദിന്റെ സേവനങ്ങളെ ഓര്‍ക്കാനും ഉസ്താദിന്റെ പ്രവര്‍ത്തനങ്ങളെ പുതിയ തലമുറയ്ക്ക് പകര്‍ന്നുകൊടുക്കാനും തൊഴിയൂര്‍ ഉസ്താദിന്റെ വാഫാത്ത് ദിനം സമര്‍പ്പണദിനമായി ആചരിക്കുന്നതിന് പ്രചോദനമായത് എന്ന് എസ്.കെ.എസ്.എസ്.എഫ് ജില്ലാകമ്മിറ്റി അറിയിച്ചു. ദുല്‍ഖഃഅദ് രണ്ടിലെ സമര്‍പണ ദിനത്തിന്റെ ഭാഗമായി 26ന് ബുധനാഴ്ച്ച മഗ്‌രിബ് നിസ്‌ക്കാരത്തിന് ശേഷം രാത്രി ഏഴിന് ജില്ലയിലെ മുഴുവന്‍ എസ്.കെ.എസ്.എസ്.എഫ് ശാഖകളുടേയും നേതൃത്വത്തില്‍ മഹല്ല് മദ്‌റസ കമ്മിറ്റികളുടെ സഹകരണത്തോടെ അനുസ്മരണയോഗങ്ങളും, ദിക്‌റമജ്‌ലിസും സംഘടിപ്പിക്കണമെന്നും മഹല്ല് പരിതിയില്‍ താമസിക്കുന്ന യത്തീംകുട്ടികളുടെ കുടുംബങ്ങളിലേക്ക് ഉസ്താദിന്റെ പേരില്‍ അരിവിതരണം നടത്തണമെന്നും കഴിഞ്ഞ മദ്‌റസ പൊതുപരിക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്ക് തൊഴിയൂര്‍ ഉസ്താദ് വിദ്യാഭ്യാസ അവാര്‍ഡ് നല്‍കണമെന്നും ജില്ലാകമ്മിറ്റി ശാഖാകമ്മിറ്റികള്‍ക്ക് നിര്‍ദേശം നല്‍കി.
ഇബാദ് ജില്ലാ ചെയര്‍മാന്‍ ഹാഫിള് അബ്ദുള്‍ റഹ്മാന്‍ അന്‍വരി അധ്യക്ഷനായി. എസ്.കെ.എസ്.എസ്.എഫ് ജില്ലാ സെക്രട്ടറി ഷെഹീര്‍ ദേശമംഗലം പ്രവര്‍ത്തന പദ്ധതികള്‍ വിശദീകരിച്ചു.
ഇബ്രാഹിം ഫൈസി പഴുന്നാന, ജില്ലാ ട്രഷറര്‍ മഹ്‌റൂഫ് വാഫി, വര്‍ക്കിംഗ് സെക്രട്ടറി അഡ്വോക്കറ്റ് ഹാഫിള് അബൂബക്കര്‍ സിദ്ധിക്ക്, സൈബര്‍ വിഗ് ജില്ലാചെയര്‍മാന്‍ അമീന്‍ കൊരട്ടിക്കര, ജില്ലാജോയിന്റ് സെക്രട്ടറിമരായ ശൂക്കൂര്‍ ദാരിമി, ഹാരിസ് ചൊവ്വല്ലൂര്‍പടി, മുന്‍ ജില്ലാസെക്രട്ടറി സിദ്ധിക് ഫൈസി മങ്കര, പ്രവര്‍ത്തകസമിതി അംഗങ്ങളായ ജാബിര്‍ യാമാനി, കെ.കെ.എം. കരീം മൗലവി പഴുന്നാന ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.