2022 May 20 Friday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

തൊടുപുഴയില്‍ എല്‍.ഡി.എഫ് അട്ടിമറി; കോണ്‍ഗ്രസ് വിമതന്‍ ചെയര്‍മാന്‍

 

തൊടുപുഴ: നാടകീയ നീക്കത്തിനൊടുവില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത തൊടുപുഴ നഗരസഭ എല്‍.ഡി.എഫ് പിടിച്ചെടുത്തു. കോണ്‍ഗ്രസ് റിബല്‍ സനീഷ് ജോര്‍ജിനെ ചെയര്‍മാനും ലീഗ് സ്വതന്ത്ര ജെസി ജോണിയെ വൈസ് ചെയര്‍പേഴ്‌സണാക്കിയുമാണ് എല്‍.ഡി.എഫ് അട്ടിമറി ജയം നേടിയത്.
35 അംഗ കൗണ്‍സിലില്‍ യു.ഡി.എഫ് 13 ഉം എല്‍.ഡി.എഫ് 12 ളം ബി.ജെ.പി എട്ടും കോണ്‍ഗ്രസ് വിമതര്‍ രണ്ടുമായിരുന്നു കക്ഷി നില. കോണ്‍ഗ്രസ് റിബലിന്റെയും ലീഗ് സ്വതന്ത്രയുടെയും വരവോടെ എല്‍.ഡി.എഫ് അംഗബലം 14 ഉം യു.ഡി.എഫ് 13 മായി.
12 ാം വാര്‍ഡ് കാരൂപ്പാറയില്‍ നിന്നാണ് കോണ്‍ഗ്രസ് വിമതന്‍ സനീഷ് ജോര്‍ജ് വിജയിച്ചത്. ലീഗ് സ്വതന്ത്ര ജെസി ജോണി പെട്ടേനാട് ഒന്‍പതാം വാര്‍ഡ് പ്രതിനിധിയാണ്. അഞ്ചു വര്‍ഷത്തേക്ക് രണ്ട് പേര്‍ക്കും പദവികള്‍ നല്‍കാനാണ് ഇപ്പോള്‍ ധാരണയായിരിക്കുന്നത്.
കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ അഡ്വ. ജോസഫ് ജോണ്‍ ചെയര്‍മാന്‍ സ്ഥാനത്തേക്കും മുസ്‌ലിം ലീഗിലെ ഷഹനാ ജാഫര്‍ വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്കും മത്സരിച്ച് പരാജയപ്പെട്ടു.
കീരികോട് വാര്‍ഡില്‍ നിന്നും വിജയിച്ച കോണ്‍ഗ്രസ് വിമത നിസ സക്കീര്‍ യു.ഡി.എഫിനൊപ്പം നിലകൊണ്ടു. പി.ജെ. ജോസഫ് വിഭാഗത്തിന്റെ ജോസഫ് ജോണിനെ ചെയര്‍മാനാക്കുന്നതില്‍ യു.ഡി.എഫി ലുണ്ടായ ഭിന്നതയാണ് അട്ടിമറിയിലേക്ക് നയിച്ചതെന്നാണ് സൂചന. ഇടുക്കി ആര്‍.ഡി.ഒ പി.ജെ സെബാസ്റ്റ്യന്‍ വരാണാധികാരിയായിരുന്നു. കട്ടപ്പന നഗരസഭയില്‍ യു.ഡി.എഫിലെ ബീന ജോബി ചെയര്‍പേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ടു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.