2022 July 04 Monday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

തേങ്ങാപട്ടണത്തെ വൈവിധ്യശീലുകള്‍

196-ാം ലക്കം ‘ഞായര്‍ പ്രഭാതത്തി’ല്‍ തോപ്പില്‍ മീരാനെന്ന അനുഗ്രഹീത തമിഴ് സാഹിത്യകാരന്റെ പെരുന്നാള്‍ അനുഭവങ്ങളെ കുറിച്ചുള്ള പെരുന്നാള്‍ പതിപ്പിനെ വര്‍ണാഭമാക്കി. അഭിനന്ദനങ്ങള്‍. മുസ്‌ലിം പൈതൃകത്തിന്റെ ചരിത്രങ്ങളിലൊന്നും ഇടംപിടിക്കാതിരുന്ന ദേശമായിട്ടും ഇന്ത്യയില്‍ നിര്‍മിക്കപ്പെട്ട ആദ്യ ഒന്‍പതു പള്ളികളിലൊന്ന് തേങ്ങാപട്ടണത്താണെന്ന വിവരം പുതിയതാണ്. പെരുന്നാള്‍ തലേന്ന് മുറിച്ചുവച്ച വാഴത്തണ്ടുകളില്‍ ആട്ടിയ എണ്ണയുടെ ചക്കൊഴിച്ചു കത്തിച്ചു തെരുവുകളില്‍ പ്രകാശിപ്പിച്ചും, മുളംതണ്ട് തുരന്നുണ്ടാക്കി മണ്ണെണ്ണ പ്രയോഗത്താല്‍ ഉഗ്രശബ്ദവും വെളിച്ചവും കവലകളില്‍ പ്രദര്‍ശിപ്പിച്ചും, ചീനാടിയും അറബനമുട്ടുമെന്ന കലാപരിപാടികള്‍ അവതരിപ്പിച്ചുമുള്ള തേങ്ങാപട്ടണത്തെ വേറിട്ട പെരുന്നാള്‍ ആചാരങ്ങള്‍ വായിക്കാനായതില്‍ ഏറെ സന്തോഷം. പ്രഗത്ഭനായൊരു എഴുത്തുകാരന്റെ അനുഭവങ്ങള്‍ കേട്ടെഴുതിയ നടത്തിയ അനീസ് ടി.എ കമ്പളക്കാടിന് അഭിനന്ദനങ്ങള്‍.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.