
പ്യോംങ്യാംഗ്:ബി.ബി.സി റിപ്പോര്‍ട്ടറെ ഉത്തര കൊറിയ തടവിലാക്കി.കൊറിയയില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് ലേഖകന്‍ തെറ്റായി വാര്‍ത്ത നല്കുന്നു എന്നാരോപിച്ചാണ് ഉത്തര കൊറിയയില്‍ കറസ്പോണ്ടന്റായ ബി.ബി.സി ലേഖകനെ അറസ്റ്റ് ചെയ്ത് തടവില്‍ വച്ചത്. ബി.ബി.സി ഇതു സ്ഥിരീകരിച്ചു. റൂപ്പര്‍ട് വിംങ്ഫീല്ഡ് ഹേയ്സാണ് പൊലിസ് പിടിയിലായത്.
12 രാജ്യങ്ങളില്‍ നിന്നുള്ള 128 മുതിര്‍ന്ന പത്രക്കാരെ കോണ്‍ഗ്രസ് റിപ്പോര്‍ട്ട് ചെയ്യാന്‍ ഉത്തര കൊറിയ ക്ഷണിച്ചിരുന്നു. ഇതിനിടയിലാണ് ലേഖകനെതിരെ പൊലീസ് നടപടി.പ്യോംങ്യാംഗ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ച് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു.
നാട്ടിലേക്ക് തിരിച്ചുപോകും വഴിയാണ് അറസ്റ്റ്. ക്യാമറമാനേയും പ്രൊഡ്യൂസറേയും ഒപ്പം പിടികൂടി. എന്നാല്‍ ഇവരെ പിന്നീട് വിട്ടയച്ചുവെന്നും കോണ്‍ഗ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നും ഒഴിവാക്കിയതായും ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.