2021 October 16 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

തെരുവിലിറങ്ങി  ട്രംപ് അനുകൂലികള്‍

 
വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം നിലനില്‍ക്കുന്നതിനിടെ ട്രംപ് അനുകൂലികളുള്‍ മുഴുവന്‍ ബാലറ്റ് വോട്ടും എണ്ണണമെന്നും എണ്ണരുതെന്നും ആവശ്യപ്പെട്ട് നടത്തുന്ന പ്രതിഷേധം ചര്‍ച്ചയാവുന്നു.   
ബൈഡന് ഭൂരിപക്ഷം കിട്ടിയ ഇടങ്ങളിലെല്ലാം ക്രമക്കേട് നടന്നെന്നും ഇവിടെ മുഴുവന്‍ ബാലറ്റ് വോട്ടുകളും എണ്ണരുതെന്നുമാണ് ട്രംപ് അനുകൂലികളുടെ ആവശ്യം. ‘സ്‌റ്റോപ്പ് ദി കൗണ്ട്’ എന്ന ബാനറും’ കൗണ്ട് ദി വോട്ട്‌സ്’ എന്ന ബാനറുമുയര്‍ത്തിയാണ് രാജ്യത്തെ വിവിധ ഇടങ്ങളില്‍ ട്രംപ് അനുകൂലികള്‍ പ്രതിഷേധിക്കുന്നത്. 
മിഷിഗണില്‍ വോട്ട് എണ്ണല്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബാനര്‍ ഉയര്‍ത്തി പ്രതിഷേധിക്കുന്ന ട്രംപ് അനുകൂലികള്‍  അരിസോണയില്‍ വോട്ട് എണ്ണണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധിക്കുന്നത്.
അരിസോണയില്‍ 88 ശതമാനം വോട്ട് എണ്ണിക്കഴിഞ്ഞപ്പള്‍ 50.5 ശതമാനം വോട്ട് നേടി ബൈഡനാണ് മുന്‍പില്‍. ഇവിടെ 11 ഇലക്ട്രല്‍ വോട്ടുകളാണ് ഉള്ളത്. ഇവിടെ എല്ലാ വോട്ടുകളും എണ്ണണമെന്നാണ് ട്രംപ് അനുകൂലികളുടെ ആവശ്യം.
എന്നാല്‍ മിഷിഗണില്‍ ട്രംപ് മുന്നിലെത്തിയ ഘട്ടത്തിലാണ് വോട്ടെണ്ണല്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ രംഗത്തെത്തിയത്.
അരിസോണയില്‍ ട്രംപ് അനുകൂലികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് വോട്ട് എണ്ണുന്നത് നിര്‍ത്തിവച്ചിരിക്കുകയാണ്.
അതിനിടെ ട്രംപിന്റെ സ്‌റ്റോപ്പ് ദി കൗണ്ട് കാംപയിനിന് മറുപടിയുമായി കൗണ്ട് എവരി വോട്ട് എന്ന ബാനറില്‍ പ്രതിഷേധവുമായി ബൈഡന്‍ അനുകൂലികളും തെരുവിലിറങ്ങി.
എല്ലാ വോട്ടുകളും എണ്ണണം എന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോട് ആഹ്വാനം ചെയ്ത് പ്രതിഷേധക്കാര്‍ ബുധനാഴ്ച അമേരിക്കന്‍ നഗരങ്ങളിലെ തെരുവുകളിലൂടെ മാര്‍ച്ച് നടത്തിയിരുന്നു. ഇതിനിടെ മിനിയാപൊളിസില്‍ പ്രതിഷേധക്കാര്‍ ഫ്രീവേ തടഞ്ഞത് അറസ്റ്റില്‍ കലാശിച്ചു.  തെരഞ്ഞെടുപ്പ് അട്ടിമറി നടന്നെന്നും താപാലില്‍ അയച്ച നിരവധി ബാലറ്റുകളുടെ നിയമസാധുതയില്‍ സംശയമുണ്ടെന്നും പറഞ്ഞാണ് ട്രംപ് രംഗത്തെത്തിയത്. 
 

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.