2021 October 16 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

തെരുവത്ത് രാമന്‍ അവാര്‍ഡ് യാസീന്‍ അഷ്‌റഫിന്

 

 

കോഴിക്കോട് : കാലിക്കറ്റ് പ്രസ്സ്‌ക്ലബിന്റെ 2015ലെ തെരുവത്ത് രാമന്‍ അവാര്‍ഡിന് മാധ്യമം ദിനപത്രം അസോസിയേറ്റ് എഡിറ്റര്‍ കെ. യാസീന്‍ അഷ്‌റഫ് അര്‍ഹനായി. മികച്ച മുഖപ്രസംഗത്തിന് ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ്.
മൂന്നാര്‍ സമരത്തിന്റെ പശ്ചാത്തലത്തിലുളളതാണു മുഖപ്രസംഗം. എന്‍.പി.രാജേന്ദ്രന്‍, മുതിര്‍ന്ന പത്രപ്രവര്‍ത്തകരായ പി.ജെ.മാത്യു, കോയ മുഹമ്മദ് എന്നിവരടങ്ങിയ ജഡ്ജിങ് കമ്മിറ്റിയാണ് ജേതാവിനെ നിര്‍ണയിച്ചത്.
പ്രദീപം പത്രാധിപരായിരുന്ന തെരുവത്ത് രാമന്റെ സ്മരണാര്‍ഥം കുടുംബം ഏര്‍പ്പെടുത്തിയതാണ് 10,000 രൂപയും പ്രശസ്തിപത്രവും ഉള്‍പ്പെടുന്ന അവാര്‍ഡ്. ജൂലൈ രണ്ടാം വാരം അവാര്‍ഡ് സമ്മാനിക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.