2020 December 04 Friday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

തെരഞ്ഞെടുപ്പ് നര്‍മം വിതറി ‘മേരാ നാം വോട്ടര്‍’

തിരുവനന്തപുരം: ഡോ. തോമസ് മാത്യു രചനയും സംവിധാനവും നിര്‍വഹിച്ച ‘മേരാ നാം വോട്ടര്‍’ എന്ന ഹാസ്യ നാടകം നര്‍മ കൈരളി വേദിയെ ശരിക്കും രസിപ്പിച്ചു. നാടും നഗരവുമെല്ലാം തെരഞ്ഞെടുപ്പിന്റെ ആവേശത്തിലായിരിക്കെ ഒരു റിയാലിറ്റിഷോയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ ഹാസ്യ നാടകമാണ് മേരാനാം വോട്ടര്‍. ഡോ. തോമസ് മാത്യു, മണിക്കുട്ടന്‍ ചവറ, ദിലീപ് കുമാര്‍ ദേവ്, ഡോ. സജീഷ്, വേണു പെരുകാവ്, ദീപു അരുണ്‍, ഗ്രേസി കരമന, അഡ്വ. മംഗളതാര, അഡ്വ. ശ്രീന ശ്രീകുമാര്‍, അഞ്ജനാ ശ്രീകുമാര്‍, ഗായത്രി, അനിഷ എലിസബത്ത് തോമസ്, കൃഷ്ണദത്ത്, ദേവദത്ത് എന്നിവര്‍ രംഗത്തെത്തി. ചമയം സുരേഷ് കരമന, ശബ്ദ മിശ്രണം വിനു ജെ. നായര്‍. കല മുഹമ്മദ് സഖറിയ.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.