തിരുവനന്തപുരം: കൊവിഡ് സാഹചര്യത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുന്നത് സംബന്ധിച്ച് കര്‍മപദ്ധതി തയാറാക്കാന്‍ ആരോഗ്യവകുപ്പിന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശം.
തെരഞ്ഞെടുപ്പിന് പാലിക്കേണ്ട കൊവിഡ് മാനദണ്ഡങ്ങളും തപാല്‍ വോട്ടും സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്. ഇതനുസരിച്ച് കര്‍മപദ്ധതി തയാറാക്കാനാണ് നിര്‍ദേശം. സംസ്ഥാനതലത്തില്‍ നോഡല്‍ ഓഫിസറെ നിയമിക്കുകയും വേണം. അതത് ജില്ലകളില്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാരായിരിക്കും നോഡല്‍ ഓഫിസര്‍മാര്‍. ഓരോ മണ്ഡലങ്ങളിലും ബൂത്തുതലം വരെയും നോഡല്‍ ഓഫിസര്‍മാരുണ്ടാകണം. ഓരോ പോളിങ് ലൊക്കേഷനിലും നോഡല്‍ ഓഫിസര്‍മാര്‍ക്ക് ചുമതല നല്‍കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കൊവിഡ് ബാധിതര്‍ക്ക് പി.പി.ഇ കിറ്റ് ധരിച്ച് വോട്ട് ചെയ്യാമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ ടീക്കാറാം മീണ അറിയിച്ചു. വേണമെങ്കില്‍ തപാല്‍വോട്ടും ചെയ്യാം. കൊവിഡ് ബാധിതര്‍ക്ക് പുറമെ 80 വയസിനു മുകളിലുള്ളവര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കും തപാല്‍ വോട്ട് ചെയ്യാം. തപാല്‍ വോട്ടിന് ആഗ്രഹമുള്ള ഈ വിഭാഗങ്ങളില്‍പ്പെട്ടവര്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് അഞ്ചുദിവസത്തിനുള്ളില്‍ അതത് വരണാധികാരികള്‍ക്ക് അപേക്ഷ നല്‍കണം. ഇതനുസരിച്ച് തപാല്‍ വോട്ട് അനുവദിക്കും. തപാല്‍ വോട്ടിന്റെ വിതരണം, ശേഖരണം തുടങ്ങിയവ സംബന്ധിച്ച വിശദാംശങ്ങള്‍ പിന്നീട് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കേന്ദ്രസംഘം 21ന് സംസ്ഥാനത്തെത്തും. വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നതിന് മുന്നോടിയായിട്ടാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ മൂന്നംഗ സംഘം സംസ്ഥാനത്തെത്തുന്നത്.
Comments are closed for this post.