2022 August 16 Tuesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

തുളുനാട്ടില്‍ ഒറ്റ സീറ്റിന്റെ ബലത്തില്‍ എല്‍.ഡിഎഫ്

 
 
 
കാസര്‍കോട്: കാസര്‍കോട് ജില്ലാ പഞ്ചായത്തില്‍ ഒറ്റ സീറ്റിന്റെ ബലത്തില്‍ എല്‍.ഡി.എഫ് ഭരണത്തിലേറി.
 17 ഡിവിഷനുകളുള്ള ജില്ലാ പഞ്ചായത്തില്‍ കോണ്‍ഗ്രസില്‍നിന്ന് രാജിവച്ച് എല്‍.ഡി.എഫ് സ്വതന്ത്രനായി വിജയിച്ച ഷാനവാസ് പാദൂറിന്റെ വോട്ടുള്‍പ്പെടെ എട്ടു വോട്ടുകള്‍ നേടി സി.പി.എം അംഗം ബേബി ബാലകൃഷ്ണന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച യു.ഡി.എഫിലെ മുസ്‌ലിം ലീഗ് അംഗം ജമീല സിദ്ദീഖ്   ഏഴു വോട്ടുകളാണ് നേടിയത്. അതേസമയം യു.ഡി.എഫിനെ പിന്തുണക്കുമെന്ന് അറിയിച്ചിരുന്ന രണ്ടു സീറ്റുകളുള്ള ബി.ജെ.പി വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. കഴിഞ്ഞതവണ ഒരു സീറ്റിന്റെ വ്യത്യാസത്തിലാണ് എല്‍.ഡിഎഫില്‍നിന്ന് യു.ഡി.എഫ് ഭരണം പിടിച്ചെടുത്തിരുന്നത്. ഇപ്രാവശ്യം എല്‍.ഡി.എഫിനു ഭരണം കിട്ടിയത് യു.ഡി.എഫിനോടുള്ള  മധുരപ്രതികാരമായി.അതിനിടെ, വൈസ് പ്രസിഡന്റായി ഷാനവാസ് പാദൂര്‍ തെരഞ്ഞെടുക്കപ്പെട്ടു. രണ്ടര വര്‍ഷമാണ് ധാരണ പ്രകാരം ഷാനവാസ് വൈസ് പ്രസിഡന്റ് സ്ഥാനത്ത് തുടരുക. ഇതിനു ശേഷം ഒന്നര വര്‍ഷം എല്‍.ജെ.ഡി അംഗമായ മനു പിലിക്കോടും   ഒരു വര്‍ഷം സി.പി.ഐ ബേഡകം ഡിവിഷനിലെ അംഗം അഡ്വ. സരിതയും വൈസ് പ്രസിഡന്റ് സ്ഥാനം വഹിക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.