2024 February 28 Wednesday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

തുടക്കത്തിൽ വായ്പാ തിരിച്ചടവ് നടക്കില്ല: സുബോധ് ജെയിൻ

സിൽവർലൈൻ പോലുള്ള പദ്ധതികളിൽ തുടക്കത്തിൽതന്നെ വായ്പാ തിരിച്ചടവ് നടക്കില്ലെന്ന് സുബോധ് െജയിൻ .യാത്രക്കാരുടെ എണ്ണം വർധിക്കാൻ സമയം എടുക്കും. 80,000 യാത്രക്കാർ എന്ന ലക്ഷ്യത്തിലെത്താൻ മൂന്നോ നാലോ വർഷം എടുത്തേക്കാം. അപ്പോൾ 10 വർഷം മൊറട്ടോറിയം വേണ്ടിവരും. തിരിച്ചടവിനു 25 വർഷം സമയവും വേണ്ടിവരും. അത്തരം വായ്പ ഇന്ത്യയിൽ ലഭ്യമല്ലാത്തതിനാൽ വിദേശ ബാങ്കുകളെ ആശ്രയിക്കേണ്ടിവരും. ഇന്ത്യയിലെ ധനകാര്യ സ്ഥാപനങ്ങൾ മൊറട്ടോറിയം നൽകുന്നത് അഞ്ചു വർഷമാണ്. ലോണിന്റെ തിരിച്ചടവ് കാലാവധി 15 വർഷംവരെയാണ്. വിദേശ രാജ്യങ്ങൾ വായ്പ നൽകുന്നതിനുള്ള നിബന്ധനകളിൽ വലിയ ഇളവ് നൽകിയിട്ടുണ്ട്. ജയ്ക്കയും നിബന്ധനകളിൽ വലിയ ഇളവു വരുത്തി. അതിനാൽ വിദേശ വായ്പ എടുക്കുന്നതിനു തടസമില്ല. അതിവേഗ റെയിൽ പാതകൾ നിർമിക്കാൻ വിദേശ വായ്പകൾ സ്വീകരിക്കേണ്ടി വരും. റെയിൽവേ തരുന്ന പണം കൊണ്ട് വലിയ പദ്ധതികൾ നടപ്പിലാക്കാൻ കഴിയില്ല.

സിൽവർലൈൻ പദ്ധതി സ്റ്റാൻഡേർഡ് ഗേജിൽ ചെയ്യുന്നതിന് തടസമില്ല. ഗേജ് അല്ല പദ്ധതിയുടെ ചെലവ് നിശ്ചയിക്കുന്നത് മറ്റു ഘടകങ്ങളാണ്. ഒന്നും ചെയ്യാതിരിക്കുന്നതിനേക്കാൾ നല്ലതാണ് എന്തെങ്കിലും ചെയ്യുന്നത് എന്ന കേരളത്തിന്റെ പുതിയ ചിന്ത സ്വാഗതാർഹമാണെന്നും സുബോധ് െജയിൻ പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.