
മുക്കം: തീവ്രവാദവും ഭീകരവാദവും നാടിനാപത്താണെന്നും ഇവയുമായി ഇസ്ലാമിനു യാതൊരു ബന്ധവുമില്ലെന്നും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍. ശംസുല്‍ ഉലമ ഇസ്ലാമിക് മിഷന്റെ പ്രഥമ സംരംഭമായ ഇസ്ലാമിക് സെന്ററിന് തിരുവമ്പാടിയില്‍ ശിലയിട്ട ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം അധ്യക്ഷനായി. റഹ്മത്തുല്ലാഹ് ഖാസിമി മൂത്തേടം മുഖ്യപ്രഭാഷണം നടത്തി. വാവാട് കുഞ്ഞിക്കോയ മുസ്ലിയാര് പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്കി. യു.കെ ഇബ്റാഹിമില്‍ ( ദമാം) നിന്ന് ആദ്യഗഡു സ്വീകരിച്ച് ഫണ്ട് ഉദ്ഘാടനം തങ്ങള്‍ നിര്‍വഹിച്ചു. വി. മോയിമോന്‍ ഹാജി, നാസര്‍ ഫൈസി കൂടത്തായി, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, അബൂബക്കര്‍ ഫൈസി മലയമ്മ, സലാം ഫൈസി മുക്കം, യു.കെ അബ്ദുല്‍ ലത്തീഫ് മൗലവി, റശീദ് ഫൈസി വെള്ളായിക്കോട്, സി.കെ ഖാസിം, കുഞ്ഞാലന്‍കുട്ടി ഫൈസി, ഒ.പി അശ്റഫ്, നൂറുദ്ദീന്‍ ഫൈസി, കെ.സി മുഹമ്മദ് ഫൈസി, ഉമര്‍ ബാഖവി, ഹുസൈന് ബാഖവി, ഗഫൂര്‍ മോന്, ഇ.കെ ഹുസൈന് ഹാജി, അലി അക്ബര്‍, നുഹ്മാന്‍, യൂസുഫ് ഫൈസി, പി.ടി മുഹമ്മദ്, ഹാരിസ് ഹൈതമി, സി.എ മുഹമ്മദലി മൗലവി, ഹുസൈന് യമാനി, ജിജി കെ. തോമസ്, മുഹമ്മദ് കുഞ്ഞി പാങ്ങാട്ടില്‍, അംജദ് ഖാന് റശീദി സംസാരിച്ചു.
കെ.എന്‍.എസ് മൗലവി സ്വാഗതവും ഉബൈദ് പുല്ലൂരാംപാറ നന്ദിയും പറഞ്ഞു. തുടര്‍ന്ന് വളാഞ്ചേരി മര്‍ക്കസ് അല്‍ ബുസ്താന്‍ അവതരിപ്പിച്ച ഇശല്‍ നൈറ്റും ബുര്‍ദ മജ്ലിസും അരങ്ങേറി.