
കുട്ടനാട് : പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് എടത്വാ പള്ളി പെരുന്നാളിനെത്തിയ തീര്‍ഥാടകരെ ബുദ്ധിമുട്ടിച്ചതില്‍ ബി.ജെ.പി സംസ്ഥാന നേതൃത്വം മാപ്പ് പറയണമെന്ന് എല്‍.ഡി.എഫ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കുട്ടനാട് പാക്കേജിനെപ്പറ്റി പ്രധാനമന്ത്രി മൗനം പാലിച്ചു. വര്‍ഗ്ഗീയ ഫാസിസത്തെ സഹായിക്കാനും പ്രീണിപ്പിക്കാനുമാണ് കുട്ടനാട്ടിലെ പ്രസംഗത്തിലൂടെ ഉമ്മന്‍ചാണ്ടി ശ്രമിച്ചത്.
വിഷയത്തില്‍ കോണ്‍ഗ്രസിലെ ഉള്‍പ്പോര് മറനീക്കി പുറത്തുവന്നിരിക്കുകയാണ്. എല്‍.ഡി.എഫ് അധികാരത്തിലെത്തിയാല്‍ കുട്ടനാട്ടിന്റെ ഭാവിയെ ലക്ഷ്യം വെച്ചുള്ള നിലപാടുകള്‍ സ്വീകരിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. എല്‍.ഡി.എഫ് കുട്ടനാട് തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് ഡി.ലക്ഷ്മണന്, സുള്‍ഫിക്കര്‍ മയൂരി, അഡ്വ.കെ.ആര്.ഭഗീരഥന്, കെ.ഡി.മോഹനന്, ജോസഫ് കെ നെല്ലുവേലി, സലിം പി മാത്യു എന്നിവര്‍ പങ്കെടുത്തു.