
മക്ക: ഹജ്ജ് നിര്‍വഹിക്കാനെത്തിയ തീര്‍ഥാടകരില്‍ 213 പേര് മരണപ്പെട്ടതായി ഹജ്ജ്, ഉംറ ആരോഗ്യമന്ത്രാലയം അറിയിച്ചു. 133 പേര് അറബ് രാഷ്ട്രങ്ങളില്‍ നിന്നുള്ളവരാണ്. നാലു ദിവസത്തിനകം70,721 പേര് വിവിധ ആശുപത്രികളില്‍ ചികിത്സതേടി. ഈജിപ്തില്‍ നിന്നുള്ളവരാണ് 81 പേര്. ഇന്ത്യയില്‍ നിന്ന് 27 പേരും മരിച്ചു.
പകുതിയിലേറെ മരണങ്ങള് ശ്വാസകോശ രോഗങ്ങള്‍ മൂലമാണ്. ഒരാഴ്ചയ്ക്കിടെ 82 ഹൃദ്രോഗ ശസ്ത്രക്രിയയും 349 വൃക്ക രോഗ ഡയാലിസിസ് നടപടികളും പൂര്‍ത്തിയാക്കി.
ഇന്ത്യയില്‍ നിന്ന് എണ്‍പതിനായിരം ഒ.പി ടിക്കറ്റുകളാണ് ഇന്നലെ വരെ നല്‍കിയത്. ഏഴായിരത്തി അഞ്ഞൂറോളം ഹാജിമാര്‍ക്ക് മൊബൈല്‍ മെഡിക്കല്‍ സംഘം ചികിത്സ നല്കി.
അഞ്ച് മലയാളികള്‍ ഉള്‍പ്പെടെ ഇരുപത്തി ഏഴ് ഇന്ത്യന്‍ തീര്‍ഥാടകര്‍ ഇതിനകം മരിച്ചതായി ഇന്ത്യന്‍ ഹജ്ജ് മിഷന് അറിയിച്ചു. ഇവരുടെ മൃതദേഹങ്ങള്‍ മക്കയിലും മദീനയിലുമാണ് ഖബറടക്കിയത്.