2021 September 20 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

തീര്‍ത്തും നിരാശ ! ഇന്നലെ ഇന്ത്യക്ക് പരാജയത്തിന്റെ ദിനം

 

ടോക്കിയോ: ഇന്നലെ ടോക്കിയോ ഇന്ത്യക്ക് നിരാശയുടെ ദിനമാണ് സമ്മാനിച്ചത്. മത്സരിച്ച അധിക ഇനങ്ങളിലും പരാജയത്തോടെ മടക്കം. ഇതില്‍ ആദ്യ റൗണ്ടില്‍ പുറത്തായത് നിരവധി താരങ്ങള്‍. മലയാളികളുടെ മെഡല്‍ പ്രതീക്ഷയായ സാജന്‍ പ്രകാശ് മികച്ച പ്രകടനം കാഴ്ച വച്ചെങ്കിലും സെമിയില്‍ പ്രവേശിക്കാനായില്ല.
ടേബിള്‍ ടെന്നിസില്‍ ശരത് കമാല്‍ രണ്ടാം റൗണ്ടിലേക്ക് പ്രവേശിച്ചതു മാത്രമാണ് ഒളിംപിക് വേദിയില്‍ നിന്ന് രാജ്യത്തിനു ലഭിച്ച ഏക ആശ്വാസ വാര്‍ത്ത. ഹോക്കിയില്‍ വനിതകള്‍ രണ്ടാമതും പരാജയപ്പെട്ടപ്പോള്‍ ടേബിള്‍ ടെന്നിസില്‍ മാണിക ബത്രയും പുറത്തേക്കുള്ള ടിക്കറ്റ് വാങ്ങിച്ചു. ടെന്നിസില്‍ സുമിത് നാഗല്‍ ലോക രണ്ടാം നമ്പര്‍ താരം ഡനില്‍ മെദ്വദേവിനോട് പരാജയപ്പെട്ട് പുറത്തായി. ഒളിംപിക്‌സില്‍ ആദ്യമായി ഫെന്‍സിങ്ങില്‍ ഇറങ്ങുന്ന ഇന്ത്യന്‍ താരമായി ഭവാനി ദേവി മാറിയെങ്കിലും രണ്ടാം റൗണ്ടില്‍ പരാജയപ്പെട്ടു. ബോക്‌സിങ് റിങ്ങില്‍ നിന്നും ആര്‍ച്ചെറി കേന്ദ്രത്തില്‍ നിന്നും ഇന്ത്യക്ക് കാര്യമായ നേട്ടമൊന്നുമുണ്ടായില്ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.