2022 January 29 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

തിരുവനന്തപുരം മേയര്‍ക്ക് സര്‍ക്കാര്‍ ഗണ്‍മാനെ നല്‍കി; പാര്‍ട്ടി ‘കുറിപ്പും’

 

 

തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രന് ഗണ്‍മാന്റെ സേവനം നല്‍കി ആഭ്യന്തര വകുപ്പ്. 

അഞ്ച് നിയമസഭാ മണ്ഡലം ഉള്‍പ്പെടുന്ന നൂറ് വാര്‍ഡുകളുടെ ചുമതല നിര്‍വഹിക്കേണ്ടതും രാത്രി വൈകി യാത്ര ചെയ്യേണ്ടി വരുന്ന സാഹചര്യവും പരിഗണിച്ചാണ് ഗണ്‍മാനെ അനുവദിച്ചത്. മുന്‍പുള്ള വനിതാ മേയര്‍മാര്‍ക്ക് നല്‍കാതിരുന്ന സൗകര്യമാണ് ഇപ്പോള്‍ ആര്യയ്ക്ക് ലഭിച്ചിരിക്കുന്നത്. അതേസമയം, പ്രധാനപ്പെട്ട എല്ലാ ഫയലുകളും സെക്രട്ടറി ഉള്‍പ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ കുറിപ്പ് വാങ്ങിയ ശേഷമേ തീരുമാനം എടുക്കാവൂ എന്ന കര്‍ശന നിര്‍ദേശം പാര്‍ട്ടി മേയര്‍ക്ക് നല്‍കിയിട്ടുണ്ട്. ഫയലുകള്‍ കൈകാര്യം ചെയ്യുമ്പോഴും സ്വകാര്യ ചടങ്ങുകളില്‍ പങ്കെടുക്കുമ്പോഴും അതീവ ശ്രദ്ധ വേണം. ഔദ്യോഗിക കാര്യങ്ങളില്‍ മറ്റുള്ളവര്‍ അനാവശ്യമായി ഇടപെടുന്നില്ലെന്ന് ഉറപ്പുവരുത്തണം. 

എല്ലാ സ്വകാര്യചടങ്ങുകളിലും പങ്കെടുക്കേണ്ടതില്ല. പങ്കെടുക്കുന്നെങ്കില്‍ തന്നെ ക്ഷണിക്കാന്‍ എത്തുന്നവര്‍ ആരുടെ നിര്‍ദേശപ്രകാരമാണ് എത്തിയതെന്ന കുറിപ്പ് വാങ്ങണമെന്നുമാണ് മേയര്‍ക്ക് സി.പി.എമ്മിന്റെ നിര്‍ദേശം.

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.