2022 November 30 Wednesday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

തിരുപ്പതി ക്ഷേത്രത്തില്‍ കാണിക്കയായി ലഭിച്ചത് നാല് കോടിയോളം നിരോധിച്ച നോട്ടുകള്‍

തിരുപ്പതി: നോട്ട് അസാധുവാക്കിയതിന് ശേഷം ആന്ധ്രാപ്രദേശിലെ തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തില്‍ കാണിക്കയായി ലഭിച്ചത് നാല് കോടിയോളം നിരോധിച്ച നോട്ടുകള്‍. അസാധുവായ 500 ന്റെയും 1000 ത്തിന്റെയും നോട്ടുകളാണ് കഴിഞ്ഞ രണ്ടുമാസത്തിനിടെ ഇവിടെ കാണിക്കയായി ലഭിച്ചത്. നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള സമയപരിധി അവസാനിച്ചതോടെ ഇത്രയും നോട്ടുകള്‍ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങിയിരിക്കുകയാണ് ക്ഷേത്രം ഭാരവാഹികള്‍.

പഴയ നോട്ടുകള്‍ കൈവശം വെക്കുന്നത് പതിനായിരം രൂപ വരെ പിഴ ഈടാക്കാവുന്ന കുറ്റമാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനവും സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി സര്‍ക്കാരിനും റിസര്‍വ് ബാങ്കിനും കത്തെഴുതിയിട്ടുണ്ടെന്ന് ക്ഷേത്രം അധികൃതര്‍ പറഞ്ഞു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ക്ഷേത്രത്തിലെത്തിയവര്‍ ഡിസംബര്‍ 30 ന് ശേഷവും നിരോധിച്ച നോട്ടുകള്‍ ഭണ്ഡാരങ്ങളില്‍ നിക്ഷേപിച്ചതാണ് പ്രശ്‌നമുണ്ടാക്കിയത്. ഇക്കാര്യത്തില്‍ സര്‍ക്കാരും റിസര്‍വ് ബാങ്കും ഉചിതമായ തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ക്ഷേത്രം അധികൃതര്‍ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.