
ലണ്ടന്‍: പി.എസ്.ജിയുടെ ബ്രസീല്‍ താരമായിരുന്ന തിയാഗോ സില്‍വ ഇംഗ്ലീഷ് പ്രീമിയല്‍ ലീഗ് ക്ലബായ ചെല്സിലെത്തി. എട്ടു വര്‍ഷത്തെ കരാര്‍ പൂര്‍ത്തിയാക്കിയാണ് സില്‍വ ഫ്രാന്‍സില്‍ നിന്ന് ഇംഗ്ലണ്ടിലെത്തുന്നത്. കഴിഞ്ഞ സീസണോടെ സില്‍വയുടെ പി.എസ്.ജിയുമായുള്ള കരാര്‍ അവസാനിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഫ്രീ ഏജന്റായി ഒരു വര്‍ഷത്തെ കരാറിലാണ് താരം ചെല്‍സിയിലെത്തിയത്. 35 കാരനായ തിയാഗോ സില്‍വ എട്ടു സീസണുകളില്‍ നിന്നായി പി.എസ്.ജിയില്‍ ഏഴ് ഫ്രഞ്ച് ലീഗ് കിരീടങ്ങള്‍ നേടി. അഞ്ചു ഫ്രഞ്ച് കപ്പുകളും പി.എസ്.ജിക്ക് ഒപ്പം സില്‍വ നേടിയിട്ടുണ്ട്. എത്ര തുകക്കാണ് താരം ചെല്സിയിലെത്തിയിരിക്കുന്നതെന്ന കാര്യം വെളിപ്പെടുത്തിയിട്ടില്ല.