ഇസ്‌ലാമാബാദ്: താലിബാന്‍ തലവന്‍ ഹിബത്തുല്ല അഖുന്‍സാദ പാക് സൈന്യത്തിന്റെ കസ്റ്റഡിയിലെന്ന് റിപ്പോര്‍ട്ട്. സംഘടനയുടെ പ്രമുഖ നേതാക്കളെല്ലാം കാബൂളിലെത്തിയിട്ടും ഇദ്ദേഹത്തിന്റെ സാന്നിധ്യമില്ലാത്തതിനാല്‍ അഖുന്‍സാദ എവിടെയെന്ന് അന്വേഷിച്ചുവരികയായിരുന്നു ഇന്ത്യയുടെ ഉള്‍പ്പെടെയുള്ള വിദേശ ഇന്റലിജന്‍സ് ഏജന്‍സികള്‍.
കഴിഞ്ഞ മേയ് മാസത്തിനു ശേഷം ഇദ്ദേഹത്തെ ആരും പൊതുവേദിയില്‍ കണ്ടിട്ടില്ല. അഖുന്‍സാദ പാക് സൈന്യത്തിന്റെ കസ്റ്റഡിയിലാണെന്ന് കരുതുന്നതായി ഉന്നത ഇന്ത്യന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. മുന്‍നേതാവ് അഖ്തര്‍ മന്‍സൂറിനെ യു.എസ് സേന ഡ്രോണ്‍ ആക്രമണത്തിലൂടെ വധിച്ചതിനെ തുടര്‍ന്ന് 2016ലാണ് അഖുന്‍സാദ താലിബാന്‍ മേധാവിയായി നിയമിതനായത്. അമ്പതുകാരനായ അഖുന്‍സാദ ഒരു സേനാനായകനെന്നതിലുപരി മതപണ്ഡിതനാണെന്ന് പറയപ്പെടുന്നു. ഇദ്ദേഹത്തെ താലിബാനികള്‍ അമീറുല്‍ മുഅ്മിനീന്‍ എന്നാണ് വിളിക്കുന്നത്. താലിബാന്‍ ഭരണമേറ്റതോടെ അഫ്ഗാനെ നയിക്കാന്‍ സാധ്യതയുള്ള ഏഴു നേതാക്കളിലൊരാളാണ് അഖുന്‍സാദ. അതേസമയം താലിബാന്റെ പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്ന നേതാവായ അബ്ദുല്‍ ഗനി ബറാദര്‍ പുതിയ അഫ്ഗാന്‍ പ്രസിഡന്റാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
Comments are closed for this post.