
കാബൂള്‍: നേതാവ് മുല്ല മന്‍സൂര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് താലിബാന് അഫ്ഗാന് വിഭാഗം തങ്ങളുടെ പുതിയ നേതാവിനെ പ്രഖ്യാപിച്ചു. ഹയാബത്തുള്ള അഖുന്ദ്സാദയാണ് പുതിയ നേതാവ്. ഹയാബത്തുള്ള മുന്‍ നേതാവായ മുല്ല മന്‍സൂറിന് കീഴില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ശനിയാഴ്ചയാണ് യു.എസിന്റെ ഡ്രോണ്‍ ആക്രമത്തില്‍ അഫ്ഗാന് താലിബാന് നേതാവായ മുല്ല അക്തര്‍ മന്‍സൂര്‍ കൊല്ലപ്പെടുന്നത്. അമേരിക്കന്‍ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന താലിബാന്റെ മുതിര്‍ന്ന നേതാക്കാന്മാരില് ആദ്യ ആളാണ് മുല്ല മന്‍സൂര്‍.
മുല്ല മന്‍സൂര്‍ അമേരിക്ക പാകിസ്താനില്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി പ്രസിഡന്റ് ബറാക് ഒബാമ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍, താലിബാന് ഈ വാര്‍ത്തയോട് പ്രതികരിച്ചിരുന്നില്ല. ഇപ്പോഴാണ് താലിബാന് ഔദ്യോഗികമായി ഇത് സ്ഥിരീകരിച്ചത്. പാകിസ്താനിലെ ബലൂചിസ്താനില്‍ നടന്ന ഡ്രോണ്‍ ആക്രമത്തിലാണ് മുല്ല മന്‍സൂര്‍ കൊല്ലപ്പെടുന്നത്.
Comments are closed for this post.