ഹോങ്കോങ് സിറ്റി: ചൈന-തായ്വാന് സംഘര്‍ഷാവസ്ഥ തുടരുന്നതിനിടെ തായ്വാന് അതിര്‍ത്തി കടന്ന് 40 ചൈനീസ് യുദ്ധവിമാനങ്ങള്‍. ഇതോടെ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് തായ്വാന് പ്രസിഡന്റ് സായ് ഇങ് വെന്‍ മുന്നറിയിപ്പു നല്കി. ചൈനയുടെ കീഴിലുള്ള സ്വയംഭരണാധികാരമുള്ള ദ്വീപായ തായ്വാനില് യു.എസ് അണ്ടര്‍ സെക്രട്ടറി ശനിയാഴ്ച സന്ദര്‍ശനം നടത്തിയ സാഹചര്യത്തിലാണ് ചൈനയുടെ ഇടപെടല്‍.
ഇതോടെ തായ്വാന് യുദ്ധവിമാനങ്ങള്‍ ആകാശത്ത് ചൈനീസ് വിമാനങ്ങളെ തടഞ്ഞു. അതിര്‍ത്തി ലംഘനമുണ്ടായതോടെ റേഡിയോ മുന്നറിയിപ്പ് നല്‍കിയെന്നും വിമാനവേധ മിസൈലുകള്‍ സജ്ജമാക്കി നിര്‍ത്തിയെന്നും തായ്വാന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
തായ്വാനും യു.എസും തമ്മില്‍ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതില്‍ ചൈന രോഷം പ്രകടിപ്പിച്ചിരുന്നു. അതോടൊപ്പം തായ്വാനു ചുറ്റുമുള്ള കടലില്‍ യു.എസുമായി ചേര്‍ന്ന് തായ്വാന് സംയുക്ത സൈനികാഭ്യാസം നടത്തിയതും ചൈനയെ പ്രകോപിപ്പിച്ചു. 70 വര്‍ഷമായി സ്വയംഭരണാധികാരമുള്ള രാജ്യമായി തുടരുകയാണെങ്കിലും തായ്വാന് തങ്ങളുടെ അവിഭാജ്യ ഭാഗമാണെന്നാണ് ചൈനയുടെ നിലപാട്.
1999നു ശേഷം മൂന്നു തവണയാണ് ചൈനീസ് യുദ്ധവിമാനങ്ങള്‍ തായ്വാന് അതിര്‍ത്തി ബോധപൂര്‍വം ലംഘിച്ചത്. 2019 മാര്‍ച്ചിലും ഈവര്‍ഷം ഫെബ്രുവരിയിലും ഇപ്പോഴുമാണത്.
കഴിഞ്ഞ വെള്ളി, ശനി ദിവസങ്ങളിലായി 37 ചൈനീസ് യുദ്ധവിമാനങ്ങളാണ് തായ്വാന് അതിര്‍ത്തി ലംഘിച്ചത്. ഇതില്‍ എച്ച്-6 ബോംബറുകളും ഉള്‍പ്പെടും.
അതേസമയം തായ്വാന് ചൈനയുടെ ഭാഗമാണെന്നും തങ്ങളുടെ വിമാനങ്ങള്‍ അതിര്‍ത്തി ലംഘിച്ചിട്ടില്ലെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെന്‍ബിന്‍ അറിയിച്ചു. 1949ലെ രക്തരൂഷിത ആഭ്യന്തരയുദ്ധത്തിനൊടുവിലാണ് ചൈനയില്‍ നിന്നും വേര്‍പെട്ട് തായ്വാന് സ്വയംഭരണം നേടിയത്.
ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.