തായ്പേയ്: ഇന്ത്യയിലെ മാധ്യമങ്ങളോട് തങ്ങളുടെ നയം സ്വീകരിക്കാന്‍ ആവശ്യപ്പെട്ട ചൈനയ്ക്ക് വായടപ്പന്‍ മറുപടി നല്കി തായ്വാന്. കടന്നു പോകൂ എന്നായിരുന്നു തായ്വാന് വിദേശകാര്യ മന്ത്രാലയം നല്കിയ മറുപടി.
മാധ്യമ സ്വാതന്ത്ര്യവും സ്നേഹമുള്ള മനുഷ്യരുമുള്ള ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ.
എന്നാല്‍ സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തി ചൈന ഇന്ത്യയുടെ കാര്യത്തില്‍ ഇടപെടാന്‍ ശ്രമിക്കുകയാണ്. തായ്വാന്റെ ഇന്ത്യന്‍ സുഹൃത്തുക്കള്‍ക്ക് ഒന്നേ പറയാനുള്ളു, കടന്നുപോവുക- തായ്വാന് വിദേശകാര്യ മന്ത്രാലയം ട്വിറ്ററില്‍ കുറിച്ചു.
ഇന്ത്യയിലെ ചൈനീസ് ഹൈക്കമ്മീഷനാണ് ഇന്ത്യന്‍ മാധ്യമങ്ങളോട് തായ്വാനെ ഒരു രാജ്യമെന്നോ ഭരണാധികാരിയെ പ്രസിഡന്റെന്നോ വിശേഷിപ്പിക്കാത്ത തങ്ങളുടെ നയം പിന്തുടരണമെന്ന് ആവശ്യപ്പെട്ടത്. ഇക്കാര്യം വ്യക്തമാക്കി ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് കമ്മീഷന് കത്തയക്കുകയും ചെയ്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.