2021 December 04 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

താടിയുള്ള മോദിയെ പേടിയുള്ള പിണറായി

കരീംലാല, കൈപമംഗലം.
ഷിബു ബേബിജോണ്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രം

 

ഭോപാലില്‍ മലയാളി അസോസിയേഷന്റെ സ്വീകരണത്തില്‍ പങ്കെടുക്കാന്‍ പോയ മുഖ്യമന്ത്രി പിണറായിയെ സംഘപരിവാരപ്രവര്‍ത്തകര്‍ തടഞ്ഞത് എന്തോഒരു വലിയ സംഭവമായി അദ്ദേഹവും മുന്‍ മുഖ്യമന്ത്രിയും ചില മാധ്യമങ്ങളും വിശേഷിപ്പി ക്കുകയാണല്ലോ. ഇതൊക്കെ സാധാരണസംഘീ ഭൂരിപക്ഷമുള്ള സര്‍ക്കാരുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടക്കാറുള്ള സംഭവം മാത്രം. ഇവിടെ കേരളത്തില്‍ സംഘപരിവാര്‍ വിതച്ച വിത്ത് മുഖ്യമന്ത്രിക്ക് മധ്യപ്രദേശില്‍ കൊയ്യേണ്ടി വന്നു എന്നുമാത്രം കരുതിയാല്‍ മതി.
സഖാവ് പിണറായി പ്ലാവിന്മേല്‍ ക്കയറി ചക്കയിടുകയാണു ചെയ്തത്. മാവോവാാദി വ്യാജ ഏറ്റുമുട്ടല്‍ കൊലയുമായി ബന്ധപ്പെട്ട സംഭവവികാസങ്ങള്‍ മാത്രം പരിശോധിച്ചാല്‍ മതി, കേരളത്തില്‍ ഒരു പെറ്റിക്കേസ്‌പോലും ചുമത്തപ്പെട്ടിട്ടില്ലാ ത്ത രണ്ടുരോഗികളെ മാവോവാദി കള്‍ ആയതുകൊണ്ടുമാത്രം വ്യാജ ഏറ്റുമുട്ടലില്‍ കൊന്നു. അവരുടെ മൃതശരീരം അല്‍പ്പസമയം പൊതുദര്‍ശനത്തിനുവച്ചിട്ടു സംസ്‌കരിക്കാമെന്ന അഭ്യര്‍ഥന സംഘപരിവാറിന്റെ എതിര്‍പ്പുമാത്രം പരിഗണിച്ച് അവഗണിച്ചു. അതു ചെയ്ത പിണറായിക്ക് അര്‍ഹമായതേ ഭോപാലില്‍നിന്നു കിട്ടിയുള്ളു.
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അഞ്ചുവര്‍ഷംകൊണ്ടു ചെയ്തുകൂട്ടിയ സംഘീപ്രീണനം പിണറായി സര്‍ക്കാര്‍ അഞ്ചുമാസം കൊണ്ടു പൂര്‍ത്തിയാക്കിയെന്നതാണു സത്യം. സംഘികളുടെ മുഖ്യ ശത്രുവാണല്ലോ മുസ്‌ലിംകളും അവരുടെ കീഴിലുള്ള സ്ഥാപനങ്ങളും മറ്റുസാംസ്‌കാരിക സംഘടനകളും.
സംഘികള്‍ അവയ്‌ക്കെതിരേ എന്ത് ആരോപണമുന്നയിച്ചാലും അന്വേഷണമില്ലാതെ നടപടിയെടുക്കാന്‍ ബാധ്യതയേറ്റെടുത്തതുപോ ലെയാണുപിണറായി സര്‍ക്കാരിന്റെ ശൈലി. യു.എ.പി.എ നിയമം കേരളത്തില്‍ നടപ്പാക്കുന്നതു മുസ്‌ലിംകള്‍ക്കും ആദിവാസികള്‍ക്കും ദലിതര്‍ക്കുമെതിരേ മാത്രം.
ഏതാനും ദിവസംമുമ്പാണല്ലോ സി.പി.ഐ സുഹൃത്തുക്കള്‍ക്ക് ഒരു സന്ദേഹമുദിച്ചത്. ആര്‍.എസ്.എസുകാരാല്‍ നിയന്ത്രിക്കപ്പെടുന്ന ബി.ജെ.പിക്കാരെയും അവരുടെ ഇംഗിതത്തിനൊത്തു ഭരണംനടത്തുന്ന സര്‍ക്കാരിനെയും ഫാഷിസ്റ്റുകളെന്ന് വിളിക്കാമോ എന്ന്!


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News