2022 November 30 Wednesday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

‘തരിണി’യില്‍ ലോകം ചുറ്റാനൊരുങ്ങി നാവിക സേനയിലെ പെണ്‍പട

ന്യൂഡല്‍ഹി: ഐ.എന്‍.എസ് വി തരിണി എന്ന പായ്ക്കപ്പലില്‍ ലോകം ചുറ്റിവരാന്‍ തയ്യാറെടുക്കുകയാണ് ഇന്ത്യന്‍ നാവിക സേനയിലെ ആറ് വനിതകള്‍. ഇന്നലെ നടന്ന ചടങ്ങില്‍ ആദ്യ വനിതാസംഘം യാത്ര പുറപ്പെടുന്ന തരിണി നിറ്റിലിറക്കി. ഇതാദ്യമായാണ് സ്ത്രീകള്‍ മാത്രമുള്ള സംഘം പായ്ക്കപ്പലില്‍ ലോകം ചുറ്റാനിറങ്ങുന്നത്.

tarini-mos_021817115041

ഗോവയിലെ മണ്ഡോവി ബോട്ട് പൂളില്‍ വെച്ചാണ് തരിണിയുടെ നീറ്റിലിറക്കല്‍ ചടങ്ങുകള്‍ നടന്നത്. നേവി ചീഫ് അഡ്മിറല്‍ സുനിന്‍ ലാംബ അടക്കം മുതിര്‍ന്ന ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.

ലഫ്. കമാന്‍ഡര്‍ വര്‍ത്തിക ജോഷി, ലഫ്റ്റനന്റ് പി. സ്വാതി, ലഫ്. പ്രതിഭ ജാംവാല്‍, ലഫ്. വിജയ ദേവി, ലഫ്. ഐശ്വര്യ, സബ്. ലഫ്. പായല്‍ ഗുപ്ത എന്നിവരാണു ലോകപര്യടനത്തിനു തയാറെടുക്കുന്ന ആറംഗ വനിതാ സംഘം. ആഗസ്റ്റിലാണ് ഇവര്‍ യാത്രതിരിക്കുക.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.