2021 April 18 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

തമിഴ്‌നാട്ടില്‍ 45കാരനെ ജീവനോടെ കുഴിച്ചുമൂടി

വെല്ലൂര്‍:തമിഴ്‌നാട്ടില്‍ 45കാരനെ മണല്‍ മാഫിയ ജീവനോടെ മണ്ണിനടിയില്‍ കുഴിച്ചിട്ടു. വെല്ലൂര്‍ ജില്ലയിലെ സോമാലപുരം ഗ്രാമത്തിലാണ് പാലാര്‍ നദിയുടെ തീരത്ത് ഇയാളെ കുഴിച്ചുമൂടിയതെന്നാണ് കണ്ടെത്തിയത്.
സോമാലപുരം ഗ്രാമവാസിയായ സുബ്ര മണിയുടെ മകന്‍ വേലായുധന്‍ എന്ന വേലുവിനെയാണ് കുഴിച്ചുമൂടിയത്. അനധികൃത മണലെടുപ്പിനെതിരേ ശക്തമായ പ്രക്ഷോഭം നടത്തിയ അദ്ദേഹത്തെ മണല്‍മാഫിയ കൊലപ്പെടുത്തുകയായിരുന്നുവെന്ന് നാട്ടുകാര്‍ പരാതി നല്‍കിയിരുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.