2022 May 29 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ 9 മരണം ; മൂന്നു പേരുടെ നില ഗുരുതരം

തൂത്തുക്കുടി: തൂത്തുക്കുടിയില്‍ വാഹനാപകടത്തില്‍ 9 പേര്‍ മരിച്ചു. തൂത്തുക്കുടിയിലെ താപത്തിയില്‍ ലോറി വാനിലേക്ക് പാഞ്ഞുകയറിയാണ് അപകടമുണ്ടായത്. മരിച്ചവരില്‍ മൂന്നു സ്ത്രീകളും ഒരുകുട്ടിയും ഉള്‍പ്പെടുന്നു. മറ്റ് മൂന്നുപേരുടെ നില ഗുരുതരമാണ്.
പുതിയമ്പുത്തൂരില്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത ശേഷം വിരുതുനഗര്‍ ജില്ലയിലെ ഇരുകന്‍ഗുണ്ടിയിലേക്ക് മടങ്ങുകയായിരുന്ന 23 അംഗം സഞ്ചരിച്ച വാനിലേക്ക് ലോറി പാഞ്ഞുകയറുകയായിരുന്നു.
യാത്രയ്ക്കിടെ വാനിന്റെ ഒരു ടയര്‍ പഞ്ചറായിരുന്നു. വാനിന്റെ ഡ്രൈവര്‍ ടയര്‍ മാറ്റുന്നതിനിടെ പിന്നില്‍ നിന്നെത്തിയ ലോറി വാനിലിടിക്കുകയായിരുന്നു. എട്ടുപേര്‍ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.
ഗുരുതരമായി പരിക്കേറ്റ നാലുപേരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇതിലൊരാള്‍ പിന്നീട് മരിച്ചു. ഏറ്റിയപുരം പൊലിസ് സ്റ്റേഷനില്‍ അപകടത്തിനു കാരണക്കാരനായ ലോറി ഡ്രൈവര്‍ കീഴടങ്ങിയതായും പൊലിസ് അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.