2022 September 30 Friday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

തമിഴ്‌നാട്ടിലെ ശിവഗംഗയില്‍ 1.20 കോടി രൂപയുടെ അസാധു നോട്ടുകള്‍ പിടികൂടി

ചെന്നൈ: 1.20 കോടി രൂപയുടെ അസാധു നോട്ടുകള്‍ പൊലിസ് പിടികൂടി. ശിവഗംഗ ജില്ലയിലെ കാരക്കുടിയിലെ ഒരു ഹോട്ടലില്‍നിന്നാണ് നോട്ടുകള്‍ പിടികൂടിയത്.

അഞ്ചുപേരെ പൊലിസ് കസ്റ്റഡിയില്‍ എടുത്തു.

500 ന്റെയും 1000 ത്തിന്റെയും നോട്ടുകളാണ് പിടികൂടിയത്. ചെന്നൈയില്‍നിന്നാണ് നോട്ടുകള്‍ കാരക്കുടിയില്‍ എത്തിച്ചത്.

പഴയനോട്ടുകള്‍ മാറ്റിയെടുത്ത് പുതിയ 500ന്റെയും 2000ത്തിന്റെയും നോട്ടുകള്‍ കൈമാറാനാണ് പണം എത്തിച്ചതെന്നു പിടിയിലായവര്‍ മൊഴിനല്‍കിയിട്ടുണ്ട്.

പിടിച്ചെടുത്ത നോട്ടുകള്‍ പൊലിസ് ആദായ നികുതി വകുപ്പിനു കൈമാറി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.