
ചെന്നൈ: തമിഴ്നാടിന് അര്‍ഹമായ വെള്ളം വിട്ടുകിട്ടാന്‍ കേരളത്തില്‍ ഗറില്ലാ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തല്‍. എല്‍.ടി.ടി.ഇ അനുകൂല നീക്കത്തിന്റെ പേരില്‍ എന്‍.ഐ.എ അറസ്റ്റു ചെയ്തവരാണ് ഇത് സംബന്ധിച്ച് മൊഴി നല്‍കിയത്.
സേലം സ്വദേശികളായ നവീന്‍ ചക്രവര്‍ത്തി, സഞ്ജയ് പ്രകാശ് എന്നിവരാണ് എന്‍.ഐ.എയുടെ പിടിയിലായത്. വെള്ളം വാങ്ങിയെടുക്കുന്നതിനായി വേള്‍ഡ് തമിഴ് ജസ്റ്റിസ് കോടതി (ഡബ്ല്യു.ടി.ജെ.സി) എന്ന പേരില്‍ ഗറില്ലാ പ്രസ്ഥാനം ആരംഭിക്കാന്‍ നീക്കമുണ്ടായിരുന്നതായി ഇവര്‍ മൊഴി നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ എഴിന് സേലത്തും ശിവഗംഗയിലും നടത്തിയ തിരച്ചിലിലാണ് എന്‍.ഐ.എ ഇരുവരേയും പിടികൂടിയത്. തമിഴ്നാട്ടിലെ വാണിജ്യ സ്ഥാപനങ്ങള്‍ക്കും പ്രമുഖ നേതാക്കള്‍ക്കും നേരെ ആക്രമണം നടത്താന്‍ പദ്ധതിയിട്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. എല്‍.ടി.ടി.ഇ അനുകൂല പുസ്തകങ്ങള്‍, പ്രഭാകരന് ഉള്‍പ്പെടെയുള്ള നേതാക്കളുടെ ഫോട്ടോകള്‍, വെടിമരുന്ന്, സ്ഫോടകവസ്തുക്കള്‍ എന്നിവയുടെ നിര്‍മാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കളുടെ ബില്ലുകള്‍, കാട്ടില്‍ കഴിയാനുളള കിറ്റുകള്‍, സയനൈഡിന് പകരമായി ഉപയോഗിക്കുന്ന വിഷച്ചെടികള്‍, വിത്തുകള്‍ എന്നിവ കണ്ടെത്തിയെന്ന് ദേശീയ അന്വേഷണ ഏജന്‍സി വക്താവ് അറിയിച്ചിരുന്നു.
Comments are closed for this post.