
വാഷിങ്ടണ്‍: അമേരിക്കയും മെക്സിക്കോയും അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ ഒരാഴ്ചയ്ക്കുള്ളില്‍ മതില് നിര്‍മിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. താനിതു തമാശ പറയുകയല്ലെന്നും അമേരിക്കയിലേക്കുള്ള അനധികൃത കുടിയേറ്റങ്ങള്‍ നിര്‍ത്തിയില്ലെങ്കില്‍ മതില് അതിര്‍ത്തി അടയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രശ്നങ്ങള്‍ തുടര്‍ന്നാല്‍ അതിര്‍ത്തി അടയ്ക്കും. മുഴുവനായി അടയ്ക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ ഭൂരിഭാഗം പ്രദേശത്തും അടയ്ക്കുമെന്നും അല്ലെങ്കില്‍ മെക്സിക്കോയില്‍നിന്നുള്ള അനധികൃത കുടിയേറ്റങ്ങള്‍ അവസാനിപ്പിക്കണമെന്നും ട്രംപ് പറഞ്ഞു.
കഴിഞ്ഞ ഡിസംബറില്‍ മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില് നിര്‍മിക്കാനൊരുങ്ങിയ ട്രംപിന്റെ നീക്കം അമേരിക്കന്‍ കോണ്‍ഗ്രസ് ഫണ്ട് പാസാക്കാന്‍ തയാറാകാതിരുന്നതോടെ പാളുകയായിരുന്നു. ഇതോടെ അമേരിക്കയില്‍ 35 ദിവസം ഭരണസ്തംഭനം പ്രഖ്യാപിച്ചാണ് ട്രംപ് പ്രതികരിച്ചിരുന്നത്.